കൊല്ലപ്പെട്ട മാധ്യമ പ്രവര്ത്തകന് കെ.എം ബഷീറിന്റെ കുടുംബത്തിനുള്ള സര്‍ക്കാര്‍ ധനസഹായം കൈമാറി

മലപ്പുറം: ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസ് വാഹനമിടിച്ച് കൊലപ്പെടുത്തിയ സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ തുക ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഇന്നലെ രാവിലെ 9.30 ബഷീറിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് തുകയുടെ ചെക്ക് കൈമാറിയത്. ബഷീറിന്റെ രണ്ട് മക്കളുടെ പേരില്‍ നാല് ലക്ഷം രൂപ സ്ഥിര നിക്ഷേപമായും ബഷീറിന്റെ മാതാവിന് രണ്ടുലക്ഷം രൂപയുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
ബഷീറിന്റെ ഭാര്യ പിതാവ് മുഹമ്മദ് കുട്ടി മന്ത്രിയില്‍ നിന്ന് സഹായ തുക ഏറ്റു വാങ്ങി. മന്ത്രിസഭാ യോഗം തീരുമാനമെടുത്ത ബഷീറിന്റെ ഭാര്യയുടെ ജോലി സംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതിനാവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ചടങ്ങില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഐ എ എസ്, തിരൂര്‍ തഹസില്‍ദാര്‍ ടി മുരളി, സിറാജ് ദിനപത്രം ഡയറക്ടര്‍മാരായ വണ്ടൂര്‍ അബദുര്‍ റഹ് മാന്‍ ഫൈസി, എ സൈഫുദ്ദീന് ഹാജി, എസ് വൈ എസ് സംസ്ഥാന സമിതി അംഗം സിദ്ദീഖ് സഖാഫി നേമം, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് സിയാദ് കളിയിക്കാവിള, ഗള്‍ഫ് സിറാജ് സബ് എഡിറ്റര്‍ ഫൈസല്‍ ചന്ദ്രപ്പിന്നി ബഷീറിന്റെ സഹോദരങ്ങളായ അബ്ദുര്‍റഹ്മാന്‍, അബ്ദുല്‍ ഖാദര്‍, ഉമര്‍, ഭാര്യാ സഹോദരന് താജുദ്ദീന് ഇരിങ്ങാവൂര്‍ പഞ്ചായത്തംഗം അബ്ദുല്‍ ഗഫൂര്‍ സംബന്ധിച്ചു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]