പത്മിനിയും മകളും ഇനി ചെഗുവേരയുടെ സ്വപ്നക്കൂട്ടില്‍ അന്തിയുറങ്ങും

പത്മിനിയും മകളും ഇനി ചെഗുവേരയുടെ  സ്വപ്നക്കൂട്ടില്‍ അന്തിയുറങ്ങും

വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തിലെ ചോലപ്ര റോഡ് ആലുംകൂടത്തില്‍ പൊളിഞ്ഞു വീഴാറായ കുടിലില്‍ കഴിയുകയായിരുന്ന പത്മിനിക്കും ഡിഗ്രിക്ക് പഠിക്കുന്ന മകള്‍ക്കുമാണ് ചെഗുവേര ഫോറത്തിന്റെ പത്താം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള സ്വപ്നക്കൂട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്‍കിയത്.
കോട്ടക്കല്‍ മണ്ഡലം എം.എല്‍.എ പ്രൊ. ആബിദ് ഹുസൈന്‍ തങ്ങളും നിയുക്ത ശബരിമല മേല്‍ശാന്തി സുധീരന്‍ നമ്പൂതിരിയും ചേര്‍ന്ന് വീടിന്റെ താക്കോല്‍ കൈമാറി.
തുടര്‍ന്ന് നടന്ന സ്‌നേഹസംഗമം ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ നിയുക്തശബരിമലമേല്‍ശാന്തിസുധീരന്‍ നമ്പൂതിരിയെ ഉപഹാരം നല്‍കി ആദരിച്ചു.
ഡോ.എന്‍.എംമുജീബ് റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു.ഇരിമ്പിളിയം പഞ്ചായത്തിലെ മോസ്‌കോയില്‍ പുതിയ ഒരു വീട് കൂടി നിര്‍മ്മിച്ച് കൊടുക്കുന്നതിന്റെ പ്രഖ്യാപനം ചെഗുവേര കൊ- ഓര്‍ഡിനേറ്റര്‍ വെസ്റ്റേണ്‍ പ്രഭാകരന്‍ നിര്‍വഹിച്ചു.
ഡോ.എന്‍.മുഹമ്മദാലി,വി.പി.ലത്തീഫ് കുറ്റിപ്പുറം,നജീബ് കുറ്റിപ്പുറം, ഇരിമ്പിളിയംഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റജുല,
കെ.പി.എ.സത്താര്‍, വി.ടി. അമീര്‍, പി.സി.എ.നൂര്‍,അഷറഫലി കാളിയത്ത്,മാനവേന്ദ്രനാഥ് വളാഞ്ചേരി,പറശ്ശേരി അസ്സൈനാര്‍,
സലാം വളാഞ്ചേരി, അഷറഫ് അമ്പലത്തിങ്ങല്‍,ഷരീഫ് പാലൊളി,റബിയ മുഹമ്മദ് കുട്ടി, എന്നിവര്‍ പ്രസംഗിച്ചുഫോറംപ്രസിഡണ്ട് വി.പി.എം.സാലിഹ് സ്വാഗതവും ജനറല്‍ സെക്രട്ടറി വി.പി. അസീസ് നന്ദിയും പറഞ്ഞു. ശേഷം സ്‌നേഹവിരുന്നും നടന്നു.ചെഗുവേര കള്‍ച്ചറല്‍ ഫോറത്തിന്റെ പത്താം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പത്ത് വീടുകളില്‍ ആദ്യ വീടാണ് പത്മിനിയുടേത്.

Sharing is caring!