പ്രളയത്തില്‍ വെള്ളക്കെട്ടില്‍ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

പ്രളയത്തില്‍ വെള്ളക്കെട്ടില്‍  വീണ് പരുക്കേറ്റ്  ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

അങ്ങാടിപ്പുറം: പ്രളയ സമയത്ത് ചെരക്കാപറമ്പ് ആശാരിപ്പടിയില്‍ വെള്ളക്കെട്ടില്‍ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.
ചെരക്കാപ്പറമ്പ് സ്വദേശി ആണിക്കല്ലിങ്ങല്‍ രാജഗോപാലന്റെ മകന്‍ ഹരീഷ് (19) മരിച്ചത്.
9-8-19 ന് വെള്ളകെട്ടില്‍ വീണ് ഹരീഷിന്റെ തോളെല്ലിന് പരുക്കേറ്റിരുന്നു. ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്നലെ 8:30 നാണ് മരിച്ചത്. മാതാവ്: ഉഷ. സഹോദരങ്ങള്‍ : ഉണ്ണികൃഷ്ണന്‍, ശ്രുതി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അങ്ങാടിപ്പുറം നീലിശ്വരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. തിരൂര്‍ക്കാട് ഐ.ടി.ഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.

Sharing is caring!