പ്രിയ വഹാബ് സാഹിബ്, മറക്കരുത് മനാഫിനെ; രാജ്യസഭയിലെത്തിച്ച ലീഗിനെയും
മലപ്പുറം: പ്രിയ വഹാബ് സാഹിബ്, മറക്കരുത് മനാഫിനെ; രാജ്യസഭയിലെത്തിച്ച ലീഗിനെയും എന്ന തലക്കെട്ടില്‍ നിലമ്പൂര്‍ സ്വദേശിയായ ഷംസീര്‍ നിലമ്പൂര്‍ മുസ്ലിംലീഗ് എം.പി പി.വി അബ്ദുല്‍വഹാബിനോട് തന്റെ ഫേസ്ബുക്കിലെഴുതിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. പോസ്്റ്റ് ഇങ്ങിനെയാണ്.
ഒതായിയിലെ യൂത്ത് ലീഗ് പ്രവര്ത്തകന് മനാഫിന്റെ കുടുംബത്തിന്റെ കണ്ണീരില്‍ ചവിട്ടിയാണ് നിങ്ങള്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ രക്ഷാധികാരിയായി മാറുന്നത്. 1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫിനെ ദാരുണമായി കൊലപ്പെടുത്തിയത്. പിതാവ് ആലിക്കുട്ടിയുടെ കണ്മുന്നിലിട്ടാണ് മനാഫിനെ മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. ഈ കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ളവരെ വിചാരണക്കോടതി വെറുതെവിട്ടത്. അന്‍വറിന് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന് റസാഖിന്റെ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍. നീതിക്കുവേണ്ടി മനാഫിന്റെ കുടുംബം കഴിഞ്ഞ 24 വര്‍ഷമായി നടത്തുന്ന നിയമപോരാട്ടം രാജ്യസഭാ എം.പിയായ അങ്ങ് അറിഞ്ഞുകാണില്ല. എന്നാല്‍ മനാഫ് ഇന്നും ഞങ്ങളുടെ നെഞ്ചിലെ പൊള്ളുന്ന നോവാണ്.
സ്വദേശത്തും വിദേശത്തും കോടികളുടെ ബിസിനസുള്ള നിങ്ങള്‍ മറ്റൊരു കച്ചവടക്കാരനായ അന്‍വറുമായി ബിസിനസ് പങ്കാളിത്തമുണ്ടാകുന്നതിലും തെറ്റില്ല. പക്ഷേ ആ കച്ചവടം മുസ്ലിം ലീഗിനെ പണയംവെച്ചിട്ടാവേണ്ടെന്നു മാത്രം. ഇന്ത്യകണ്ട മികച്ച പാര്‍ലമെന്റേറിയനായ ജി.എം ബനാത്ത്വാല സാഹിബിനെ തഴഞ്ഞാണ് അങ്ങേക്ക് മുസ്ലിം ലീഗ് രാജ്യസഭാ അംഗത്വം നല്‍കിയത്. സി.പി.എമ്മിന്റെ പാര്‍ട്ടി ചാനലായ കൈരളിയുടെ ഡയറക്ടറായിരുന്നു ബഹുമാന്യനായ വഹാബ് സാഹിബ്. പിണറായിക്കൊപ്പം ഗള്‍ഫ് നാടുകളില്‍പോയി കൈരളിക്ക് ഷെയറ് പരിക്കുന്നതിലും അങ്ങായിരുന്നു മുന്നില്‍.
സ്വമനസാലല്ല, ലീഗ് നേതൃത്വം ഇടപെട്ട് സമ്മര്‍ദ്ദം ചെലുത്തിയിട്ടാണ് അങ്ങ് കൈരളിയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ ഇപ്പോഴും കൈരളിയുടെ ഷെയറുകള്‍ കൈവശം വെക്കുന്നുവെന്നാണ് അറിവ്.
ഒരു രാജ്യസഭാ അംഗത്വം ലഭിക്കാന്‍ മാത്രമുള്ള പ്രവര്‍ത്തനപരിചയമോ പാര്‍ട്ടി പാരമ്പര്യമോ ഒന്നും അങ്ങേക്ക് ലീഗില്‍ അവകാശപ്പെടാനില്ലായിരുന്നു. കഴിവും പ്രാപ്തിയുമുള്ള നൂറുകണക്കിന് നേതാക്കളുടെ തലക്ക് മുകളിലൂടെയാണ് അങ്ങേക്ക് രാജ്യസഭാ സീറ്റ് ലഭിച്ചത്. രണ്ടാം വട്ടവും രാജ്യസഭാ സീറ്റ് അങ്ങേക്ക് നല്കാന് തീരുമാനമുണ്ടായപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. കെ.പി.എ മജിദിനെ പരിഗണിക്കണമെന്ന വാദം പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നപ്പോള്‍ കോഴിക്കോട് പിണറായി വിജയനുമായി രഹസ്യ ചര്‍ച്ച നടത്തി രാജ്യസഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ സി.പി.എമ്മിലേക്ക് പോകുമെന്ന ഭീഷണിമുഴക്കിയാണ് അങ്ങ് രാജ്യസഭാ സീറ്റ് പിടിച്ചുവാങ്ങിയതെന്ന വിമര്‍ശനം ഇപ്പോഴും പാര്‍ട്ടിക്കകത്തുണ്ട്.
വഹാബിന് രാജ്യസഭാ സീറ്റ് നല്‍കിയത് തെറ്റായിപോയെന്ന പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് സാധാരണ ലീഗ് പ്രവര്‍ത്തകരുടെ വികാരം തന്നെയായിരുന്നു.
മൂന്നു മാസം മുമ്പാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ മുസ്ലിം ലീഗിന്റെ സമുന്നനേതാവ് ജനാബ് ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബിനെതിരെ നിങ്ങളുടെ ഇപ്പോഴത്തെ സുഹൃത്ത് പി.വി അന്‍വര്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ അന്‍വര്‍ ലീഗ് നേതാക്കള്‍ക്കെതിരെ നടത്തിയ അസഭ്യവര്‍ഷങ്ങളും അപമാനപ്രയോഗങ്ങളൊന്നും ഒരു ലീഗ് പ്രവര്‍ത്തകനും മറന്നിട്ടില്ല. യു.ഡി.എഫ് ഒറ്റമനസോടെ പ്രവര്‍ത്തിച്ചാണ് പൊന്നാനി ചുവപ്പിക്കാനെത്തിയ അന്‍വറിനെ രണ്ടുലക്ഷത്തോളെ വോട്ടിന് തോല്‍പ്പിച്ച് അയച്ചതെന്ന് മറക്കരുത്.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാനെത്തിയ ജില്ലയിലെ ലീഗ് എം.എല്‍.എമാരെ പ്രസംഗിക്കാന്‍ അനുവദിക്കാതെ അപമാനിച്ചുവിട്ടപ്പോഴും അങ്ങേക്ക് മൗനമായിരുന്നു.
മുസ്ലിം ലീഗ് സ്വന്തം നിലക്കാണ് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നത്. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് മുസ്ലിം ലീഗ് മൂന്ന് ഏക്കര്‍ഭൂമി നല്‍കുമെന്നാണ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സൗജന്യമായി സ്ഥലം നല്കാന് സന്നദ്ധനായെത്തിയ കോട്ടക്കലിലെ ലീഗ് പ്രവര്‍ത്തകനായ പ്രവാസിയെ സാദിഖലി തങ്ങളുടെ അടുത്തേക്കല്ല, പി.വി അന്‍വറിന്റെ അടുത്തേക്ക് അയക്കുകയായിരുന്നില്ലേ വഹാബ് സാഹിബേ നിങ്ങള്‍.
ഏറനാടിന്റെ പുലിക്കുട്ടി പി.കെ ബഷീറിനെതിരെ അന്‍വര്‍ നടത്തിയ തെറിപ്പാട്ടൊന്നും ഞങ്ങള്‍ മറന്നിട്ടില്ല. കച്ചവടക്കാര്‍ എപ്പോഴും ലാഭം കിട്ടുന്ന ബിസിനസാണ് ചെയ്യുക. പി.വി അന്‍വറുമായി നിങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ ബിസിനസ് നടത്തുന്നത് നിങ്ങളുടെ സ്വന്തം കാര്യം. പക്ഷേ അതൊന്നും ലീഗ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം പണയംവെച്ചുകൊണ്ടാകരുതെന്ന് വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നു. ഒരു പഞ്ചായത്തംഗംപോലുമാകാന് കഴിയാത്ത പതിനായിരക്കണക്കിന് ലീഗ് പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ വിയര്‍പ്പാണ് നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന രാജ്യസഭാ അംഗത്വം. അത് പിണറായി വിജയനോ, പി.വി അന്‍വറോ നിങ്ങള്‍ക്ക് ദാനമായിതന്നതല്ല. നിങ്ങള്‍ക്ക് ശതകോടികളുടെ ബിസിനസുണ്ടാകും പണം ഉപയോഗിച്ച് പലതും വിലക്ക്വാങ്ങാനും കഴിയും. പക്ഷേ നിങ്ങളുടെ പണത്തിനും മുകളിലാണ് ലീഗുകാരന്റെ ആത്മാഭിമാനമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]