കരിപ്പൂരില്‍ ഡോര്‍ ടു ഡോര്‍ വിതരണ സംഘങ്ങള്‍വഴിയുള്ള ചരക്ക് നീക്കം കസ്റ്റംസ് തടഞ്ഞു

കരിപ്പൂരില്‍ ഡോര്‍ ടു ഡോര്‍  വിതരണ സംഘങ്ങള്‍വഴിയുള്ള  ചരക്ക് നീക്കം കസ്റ്റംസ് തടഞ്ഞു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡോര്‍ ടു ഡോര്‍ വിതരണ സംഘങ്ങള്‍വഴിയുള്ള ചരക്ക് നീക്കം കസ്റ്റംസ് തടഞ്ഞു. അണ്‍ അക്കമ്പനീഡ് ബാഗേജായി ഗള്‍ഫില്‍നിന്നയക്കുന്ന സാധനങ്ങളുടെ ചരക്ക് നീക്കമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞത്. അനാവശ്യ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് കസ്റ്റംസ് അധികൃതര്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് കാര്‍ഗോ ക്ലിയറന്‍സ് ഏജന്‍സികള്‍ പറയുമ്പോള്‍ അനധികൃത ചരക്കുനീക്കം തടയുകമാത്രമാണ് തങ്ങള്‍ചെയ്യുന്നതെന്ന് കസ്റ്റംസ് വിഭാഗവും പറയുന്നു. ഓണാഘോഷങ്ങള്‍ക്കും മറ്റുമായി നാട്ടിലേക്കയച്ച സാധനങ്ങള്‍ ലഭിക്കാതെ നിരവധി പേര്‍ വിഷമത്തിലാണ്.

വിമാനത്താവളത്തില്‍നിന്നുള്ള ഡോര്‍ ടു ഡോര്‍ ഡെലിവറി സംഘങ്ങള്‍വഴിയുള്ള ചരക്കുനീക്കം മുടങ്ങിയിട്ട് ഒരാഴ്ചയായി.80 ടണ്ണിലധികം സാധനങ്ങളാണ് ഗോഡൗണിലുള്ളത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവാസികള്‍ ശേഖരിച്ചയച്ച സാധനങ്ങളും ഇതില്‍പെടും. കസ്റ്റംസും കാര്‍ഗോ ക്ലിയറന്‍സ് ഏജന്‍സികളും തമ്മിലുള്ള വടംവലിയില്‍ കാര്‍ഗോ കോംപ്ലക്‌സ് നടത്തുന്ന കെഎസ്‌ഐഇക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
; കസ്റ്റംസ് ജീവനക്കാര്‍ അനാവശ്യ നികുതി ചുമത്തി സാധനങ്ങളുടെ നീക്കത്തെ തടയുകയാണെന്ന് കാര്‍ഗോ ക്ലിയറന്‍സ് ഏജന്‍സികളുടെ സംഘടനാ പ്രതിനിധികള്‍&ിയുെ; പറയുന്നു. ചില ജീവനക്കാരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ആരോപണം. സ്വകാര്യ കൊറിയര്‍ ഏജന്‍സികളെ സഹായിക്കാനാണ് നീക്കമെന്നും ഇവര്‍ ആരോപിക്കുന്നു. ചരക്ക് നീക്കം നിലച്ചതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളും ബുദ്ധിമുട്ടിലായി. അക്കമ്പനീഡ് ബാഗേജുകള്‍ക്ക് ലഭിക്കുന്ന നിരക്കിളവുകള്‍ മുതലെടുത്ത് അനധികൃത കാര്‍ഗോ സര്‍വീസ് നടത്താനുള്ള ശ്രമം തടയുകയാണ് തങ്ങള്‍ ചെയ്തതെന്ന് കസ്റ്റംസ്അധികൃതര്‍ പറയുന്നു. ദുരിതാശ്വാസത്തിനായി എത്തിയ സാധനങ്ങള്‍ വിട്ടുകൊടുക്കാന്‍ കസ്റ്റംസ് തയാറാണെന്നും ജില്ലാ ഭരണകേന്ദ്രമാണ് നടപടിയെടുക്കേണ്ടതെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

Sharing is caring!