മഞ്ചേരിയില്‍ വാഹനാപകടത്തില്‍ 23കാരന്‍ മരിച്ചു

മഞ്ചേരിയില്‍ വാഹനാപകടത്തില്‍ 23കാരന്‍ മരിച്ചു

മഞ്ചേരി: പിക്കപ്പ് ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിനടുത്ത് താമസിക്കുന്ന പുളിയംപറമ്പില്‍ ഹംസയുടെ മകന്‍ അബ്ദുല്‍ ലത്തീഫ് (23) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറര മണിയോടെ പയ്യനാട് പുഴങ്കാവിലാണ് അപകടം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പൊലീസ് നടപടികള്‍ക്കും പോസ്റ്റ് മോര്‍ട്ടത്തിനും ശേഷം ഇന്ന് ഉച്ചയോടെ മൃതദേഹം പിലാക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കും.

Sharing is caring!