മലപ്പുറത്തെ ഒമ്പതാം ക്ലാസുകാരന് അശ്വിന് കേരള ടീമില്‍

അങ്ങാടിപ്പുറം: സെപ്തംബര്‍ 14,15 തീയതികളില്‍ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കുന്ന 31-ാമത് ദേശീയ സൗത്ത് സോണ്‍ ജൂനിയര്‍ അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കെ.എ അശ്വിന് തിരഞ്ഞെടുക്കപ്പെട്ടു. അണ്ടര്‍14 വിഭാഗം 100മീറ്റര്‍, ലോങ് ജംപ് എന്നീ മത്സരങ്ങളില്‍ അശ്വിന് മാറ്റുരയ്ക്കും.പരിയാപുരം തട്ടാരക്കാട് കുന്നത്തുപറമ്പില്‍ കെ.ആര് അശോക് കുമാറിന്റെയും ബിന്ദുവിന്റെയും മകനാണ്. സ്കൂളിലെ കായികാധ്യാപകന് കെ.എസ് സിബിയാണ് പരിശീലകന്.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും