മുസ്‌ലിംലീഗില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് യൂത്ത് ലീഗ്

മുസ്‌ലിംലീഗില്‍ നേതൃമാറ്റം  ആവശ്യപ്പെട്ട് യൂത്ത് ലീഗ്

കോഴിക്കോട്: മുസ്‌ലിംലീഗില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം. ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ നേതൃത്വത്തിന്റെ ഇടപെടല്‍ ദുര്‍ബലമാണ്. പാര്‍ട്ടി യോഗങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കാറില്ല. സേഫ്‌സോണ്‍ പൊളിറ്റിക്‌സാണ് നിലവിലെ നേതൃത്വത്തിന്റേതെന്നും യൂത്ത് ലീഗ് വിമര്‍ശിച്ചു.
കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ദുര്‍ബലമായിരുന്നു. പാര്‍ട്ടി എംപിമാരുടെ പാര്‍ലമെന്റിലെ പ്രകടനത്തെയും പ്രമേയം വിമര്‍ശിക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ 50 ശതമാനം സംവരണം യുവാക്കള്‍ക്കു വേണം. പാര്‍ലമെന്റില്‍ ലീഗ് എംപിമാരുടെ പ്രകടനത്തെ കുറിച്ചും പ്രമേയ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
ലീഗ് നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍സ്വരമുണ്ടെന്ന വാര്‍ത്തകള്‍ പി.കെ.കുഞ്ഞാലിക്കുട്ടി എംപി നിഷേധിച്ചു. പാര്‍ട്ടിയില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ യൂത്ത്് ലീഗ് നേതൃത്വവും ഏറ്റെടുക്കുന്നതിന്റെ സൂചനയാണു സംസ്ഥാന കൗണ്‍സില്‍ യോഗത്തിലെ വിമര്‍ശനം. കുഞ്ഞാലിക്കുട്ടിയാണ് രാവിലെ ആരംഭിച്ച യോഗം ഉദ്ഘാടനം ചെയ്തത്.

Sharing is caring!