കരുത്തിന്റെ പുതുചരിത്രം തീര്‍ത്ത് എം.എസ്.എഫ് 90യു.യു.സിമാര്‍

മലപ്പുറം: കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ പുതുചരിത്രം തീര്‍ത്ത് എം.എസ്.എഫിന്റെ വിജയത്തേരോട്ടം. മലപ്പുറം ജില്ലയിലെ ഒമ്പത് ഗവണ്മെന്റ് കോളജുകളില്‍ ആറും വിജയിച്ച് എം.എസ്.എഫ് മുന്നണി കരുത്തുകാട്ടി. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോളജ് യൂണിയനുകള്‍ നേടിയത് എം.എസ്.എഫാണ്. 54 കോളജ് യൂണിയന് എം.എസ്.എഫ് ഒറ്റക്കും 22 കോളജുകള്‍ എം.എസ്.എഫ് മുന്നണിയുമാണ് നേടിയത്. എസ്.എഫ്.ഐയില്‍ നിന്നും 13 കോളജുകള്‍ യു.ഡി.എസ്.എഫ് മുന്നണി പിടിച്ചെടുത്തു. മലപ്പുറം ജില്ലയിലെ 30 കോളജുകളില്‍ മുഴുവന്‍ ജനറല്‍ സീറ്റുകളും എം.എസ്.എഫ് നേടി.
എക്കാലത്തും ഉഗ്രപോരാട്ടം നടന്ന മലപ്പുറം ഗവണ്മെന്റ് കോളജില്‍ എം.എസ്.എഫ് മുഴുവന്‍ സീറ്റുകളും നേടി. മലപ്പുറം ജില്ലയിലെ ഒമ്പത് ഗവണ്മെന്റ് കോളജുകളില്‍ ആറെണ്ണവും എം.എസ്.എഫ് മുന്നണിയാണ് നേടിയത്. മലപ്പുറത്തിന് പുറമെ കൊണ്ടോട്ടി, മങ്കട, നിലമ്പൂര്‍, പി.ടി.എം കോളജ് പെരിന്തല്‍മണ്ണ, തവനൂര്‍ എന്നീ ഗവണ്മെന്റ് കോളജുകളുമാണ് നേടിയത്.
എസ്.എഫ്.ഐ കുത്തകയാക്കിയിരുന്ന ചുങ്കത്തറ മാര്‍ത്തോമ കോളജ്, അംബേദ്കര്‍ കോളജ് വണ്ടൂര്‍, നസ്റ കോളജ് തിരൂര്‍ക്കാട്, ഐ.എച്ച്.ആര്.ഡി കോളജ് മുതുവല്ലൂര്‍, ഐ.എച്ച്.ആര്.ഡി വട്ടംകുളം, ഐ.എച്ച്.ആര്.ഡി കോളജ് മലപ്പുറം, പി.ടി.എം ഗവണ്മെന്റ് കോളജ് പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ഗവണ്മെന്റ് കോളജ്, തവനൂര്‍ ഗവ കോളജ്, എല്‍.ബി.എസ് മോഡല്‍ ഡിഗ്രി കോളജ് പരപ്പനങ്ങാടി, മൗലാനാ ആര്‍ട്സ് ആന്റ് സയന്‍സ് കൂട്ടായി, കെ.വി.എം ഉസ്താദ് പൂക്കരത്തറ എന്നീ കോളജുകളാണ് പിടിച്ചെടുത്തത്.
ഇനി നടക്കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പിലും ശക്തമായ മുന്നേറ്റം നടത്താന്‍ എം.എസ്.എഫ് മുന്നണിക്കാവും. മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം എം.എസ്.എഫിന് 90 ഓളം യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരാണുള്ളത്. യു.ഡി.എസ്.എഫിന് മൊത്തമായി 110 ഓളം യു.യു.സിമാരുമുണ്ട്. ചരിത്രത്തിലെ ഏറ്റവും വിജയം നേടിയ 2018 നേക്കാള്‍ കൂടുതല്‍ കോളജുകളും യു.യു.സിമാരെയും നേടാന്‍ ഇത്തവണ എം.എസ്.എഫിനായി.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]