പുതിയ ആഭ്യന്തര വിമാന സര്‍വീസുകള്‍ കരിപ്പൂരിനെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണം

പുതിയ ആഭ്യന്തര  വിമാന സര്‍വീസുകള്‍ കരിപ്പൂരിനെ ഒഴിവാക്കിയ  നടപടി പിന്‍വലിക്കണം

മലപ്പുറം: കേരളത്തില്‍ നിന്നു പുതുതായി തുടങ്ങുന്ന 39 ആഭ്യന്തര വിമാനസര്‍വ്വീസുകളില്‍ കരിപ്പൂരില്‍ നിന്നു ഒന്നുപോലുമില്ലാതെ അനുവാദം നല്‍കിയ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് എസ് വൈ എസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വരുമാന കാര്യത്തില്‍ നേരത്തെ നാലാം സ്ഥാനവും ഇപ്പോള്‍ പത്താം സ്ഥാനത്തുമുള്ള ഈ പൊതുമേഖല സ്ഥാപനത്തെ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് വഴങ്ങി നശിപ്പിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. ഇതിന് കൂട്ടും നില്‍ക്കും വിധമുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്. കരിപ്പൂര്‍ വിമാനത്താവത്തില്‍ നിന്ന് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ വിമാനക്കമ്പനികള്‍ തയ്യാറായിട്ടും അനുവാദം നല്‍കാത്ത നടപടിക്കെതിരെ ജന രോഷമുയരണം. ഇക്കാര്യത്തില്‍ സ്ഥലത്തെ ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാറും ആലസ്യം വെടിയണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു. കെ പി ജമാല്‍ കരുളായി, സി കെ ഹസൈനാര്‍ സഖാഫി, ടി മുഈനുദ്ദീന്‍ സഖാഫി, കരുവള്ളി അബ്ദുറഹീം, വി പി എം ഇസ്ഹാഖ്, സി കെ ശക്കീര്‍, ടി സിദ്ദീഖ് സഖാഫി, എന്‍ ഉമര്‍ മുസ്ലിയാര്‍, ്അബ്ദുറഹ്മാന്‍ കാരക്കുന്ന് പങ്കെടുത്തു.

Sharing is caring!