തിരൂരില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണ വിദ്യാര്‍ഥികള്‍ ബസ് കയറി മരിച്ചു
തിരൂര്‍: തിരൂര്‍ മംഗലത്ത് ബസിലിടിച്ച ബൈക്കില്‍ നിന്നും തെറിച്ചുവീണ വിദ്യാര്‍ഥികള്‍ക്ക് അതേ ബസുകയറിയിറങ്ങി ദാരുണാന്ത്യം. കോഴിക്കോട് കുറ്റ്യാടിയിലെ സിറാജുല്‍ഹുദാ കോളജ് ഓഫ് ഇന്റേ്രഗറ്റഡ് സ്റ്റഡീസിലെ വിദ്യാര്‍ഥികളായ കോഴിക്കോട് വെണ്ണക്കോട് വെളുത്തേടത്ത് വീട്ടില്‍ അലി സഅദിയുടെ മകന്‍ മുഹമ്മദ് ഹനാന്‍ (20), വയനാട് വെള്ളമുണ്ട ചെക്ക് വീട്ടില്‍ മൊയ്തുവിന്റെ മകന്‍ അബ്ദുള്ള (20) എന്നിവരാണ് മരിച്ചത്. തിരൂരിനടുത്തുള്ള മംഗലം അങ്ങാടിയില്‍ ഇന്ന് ഉച്ചക്കാണ് അപകടം. പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂട്ടായിയില്‍ എത്തിയ ഇവര്‍ ബൈക്കില്‍ തിരികെ പോകുമ്പോള്‍ പുറത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ അടിയിലേക്ക് ഇരുവരും തെറിച്ചു വീണു. തല്‍ക്ഷണം ഇവരുടെ മീതെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]