വളാഞ്ചേരിയില്‍ 14കാരനെപകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് കഞ്ചാവ് നല്കി മയക്കി

വളാഞ്ചേരി: പതിനാലുകാരനെ കഞ്ചാവു നല്കി മയക്കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ കൗമാരക്കാരനടക്കം മൂന്ന് പേര് വളാഞ്ചേരി പോലീസിന്റെ പിടിയിലായി. പൈങ്കണ്ണൂര്‍ ചെമ്പ്ര വീട്ടില്‍ രാഹുല്‍ എന്ന അപ്പു (19), എടയൂര്‍ മണ്ണത്ത് പറമ്പ് ചോലക്കല്‍ സുജിത് (24) എന്നിവരെയും ഒരു കൗമാരക്കാരനെയുമാണ് വളാഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ടി. മനോഹരന് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറെക്കര, കാര്‍ത്തല ചുങ്കം ഭാഗങ്ങളിലായി നിരവധി തവണ പ്രതികള്‍ ഇരയെ കഞ്ചാവ് നല്കി പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം നടത്തിയതായി പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഒബ്സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിക്കുന്നതിന് അപേക്ഷ സഹിതം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. മറ്റു രണ്ട് പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.എസ് സി പി ഒ മാരായ ജി.അനില്‍കുമാര്‍, എം.ജെ റീഷ്, സി പി ഒ മാരായ പി.വി.സുനില്‍ ദേവ്, ടി.പി. സിന്ധു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]