ഹജ് മടക്ക യാത്ര പൂര്‍ത്തിയായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹാജിമാര്‍ നല്‍കിയത് 25ലക്ഷം രൂപ
മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഹാജിമാര്‍ നല്‍കിയത് 25 ലക്ഷം രൂപ. കേരളത്തില്‍ നിന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോയവരുടെ മടക്ക യാത്ര പൂര്‍ത്തിയായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഈ വര്‍ഷത്തെ അവസാന ഹജ്ജ് വിമാനം കരിപ്പൂരിലെത്തിയത്. ഇന്നലെ കരിപ്പൂരിലെത്തിയ അവസാന സംഘത്തെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പി.വി. അബ്ദുല്‍ വഹാബ് എം.പി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.അബ്ദുറഹിമാന്‍ എന്ന ഇണ്ണി, പി.കെ. അഹമ്മദ്, എച്ച്. മുസമ്മില്‍ ഹാജി, മുസ്ലിയാര്‍ സജീര്‍, എസ്.അനസ് ഹാജി, മുന്‍ അംഗം തൊടിയൂര്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അസിസ്്റ്റന്റ് സെക്രട്ടറി ടി.കെ.അബ്ദുറഹിമാന്‍, ഹജ്ജ് സെല്‍ ഓഫീസര്‍ എസ്.നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.13809 ഹാജിമാരും 20 കുട്ടികളുമാണു കേരളത്തില്‍ നിന്നു ഹജ്ജിനു പോയിരുന്നത്. ഹജ്ജിനു പുറപ്പെട്ടവരില്‍ അഞ്ച് പേര്‍ മരണപ്പെട്ടു. ഒരാള്‍ മക്കയിലും ഒരാള്‍ അറഫയിലും മരണപ്പെട്ടു. രണ്ടു പേര്‍ ഹജ്ജിനു ശേഷവും ഒരാള്‍ മടക്കയാത്രക്കിടയിലാണ് മരണപ്പെട്ടത്. കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു മടങ്ങിവന്ന ഹാജിമാര്‍ വിമാനത്താവളത്തില്‍ വെച്ചു 25,23,162 രൂപ സംഭാവനയായി നല്‍കിയതും ശ്രദ്ധേയമായി. കരിപ്പൂരില്‍ നിന്നും 17,78,503 രൂപയും നെടുമ്പാശ്ശേരിയില്‍ നിന്നു 7,44,659 രൂപയുമാണ് ലഭിച്ചത്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]