ഇന്ത്യന്‍മാള്‍ മറ്റെന്നാള്‍ മുതല്‍ മഞ്ചേരിയില്‍
മലപ്പുറം: കേരള ലാന്റ് റിഫോംസ് ആന്‍ഡ് ഡെലപ്മെന്റ് സഹകരണ സംഘം(ലാഡര്‍) ന്റെ ആഭിമുഖ്യത്തില്‍ സഹകരണ മേഖലയിലെ ആദ്യ ഷോപ്പിംഗ് മാളായ ഇന്ത്യന്‍ മാള്‍ മറ്റെന്നാള്‍ മഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നഗരസഭാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി എം സുബൈദ ഉദ്ഘാടനം ചെയ്യും. 1.93 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആരംഭിക്കുന്ന മാളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്കുള്ള ഫാമിലി അമ്യൂസ്മെന്റ് സെന്റര്‍, ഫുഡ്കോര്‍ട്ടുകള്‍, സ്വിമ്മിംഗ് പൂള്, അഞ്ച് സ്ക്രീന്‍ അടങ്ങിയ മള്‍ട്ടിപ്ലക്സ് തീയേറ്റര്‍ കോംപ്ലക്സ് തുടങ്ങിയ സംവിധാനങ്ങളുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്മാന് അഡ്വ. എം വീരാന്‍ കുട്ടി, ഡയറക്ടര്‍മാരായ കൃഷ്ണന് കോട്ടുമല, ഇ ഗോപിനാഥ്, ടി പി അബ്ദുല്ല, ലബീബ് ഹസന്, എന്‍ സി അബൂബക്കര്‍, ജനറല്‍ മാനേജര്‍ കെ വി സുരേഷ് ബാബു പങ്കെടുത്തു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]