പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ഹൈന്ദവര്‍ക്ക് ഓണക്കോടി വിതരണം ചെയ്ത് പാണക്കാട് മുനവ്വറലി തങ്ങള്‍
മലപ്പുറം: പൊന്നോണം വന്നെത്തും മുമ്പ് നിരവധി നിര്‍ധന കുടുംബംങ്ങള്‍ക്ക് ഓണക്കോടിയുമായി മുനവ്വറലി തങ്ങള്‍. ഖാഇദേ മില്ലത്ത് ചിന്താധാര കൂട്ടായ്മയാണ് ഇന്നു വൈകീട്ട് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ പരിപാടി സംഘടിപ്പിച്ചത്. വിവിധ ജില്ലകളില്‍ നിന്നായി നിരവധി പേരാണ് ചടങ്ങിനെത്തിയത്.
സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഓണ സന്ദേശം ജീവിതത്തിലും പകര്‍ത്തുമ്പോഴാണ് ആഘോഷങ്ങള്‍ സാര്‍ഥകമാകുന്നതെന്ന് തങ്ങള്‍ പറഞ്ഞു.
ഓരോ ജനതയുടെയും സംസ്കാരത്തിന്റെ സവിശേഷതകളെ അവരുടെ ഉത്സവാഘോഷങ്ങളില്‍ ദര്‍ശിക്കുവാന്‍ കഴിയും. കേരളത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകത്തെ മനസ്സിലാക്കുവാന്‍ ഈ നാടിന്റെ വിവിധങ്ങളായ ആഘോഷങ്ങള്‍ മതിയെന്നും തങ്ങള്‍ പറഞ്ഞു.
പ്രമുഖ കലാകാരനും കൊച്ചി മുസിരിസ് ബിനാലെ കോ ഫൗണ്ടറുമായ റിയാസ് കോമു,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എ.പി. ഉണ്ണികൃഷ്ണന്, ഖാഇദേ മില്ലത്ത് ചിന്താധാര ഭാരവാഹികളായ ഹരികൃഷ്ണന് നമ്പൂതിരി , കെ. ആലി കായലം, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, കോട്ടയം, ഹംസ കാസര്‍ഗോഡ്, അമല്‍ നമ്പൂതിരി, അനീഷ് ദാമോദരന്‍, ശ്രീജിത്ത്, ഒ.പി. സുരേഷ്, എഴുത്തുകാരനായ ഷാനവാസ്, പി.പി, മൂസ ഹാജി ആനക്കഞ്ചേരി , ഫാസില്‍ എന്‍.സി, ബൈജു ഇബ്റാഹീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]