റ്കോയിന്(ഡിജിറ്റല്‍ കറന്‍സി) ഇടപാടുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡില്‍ മലപ്പുറം പുലാമന്തോള്‍ സ്വദേശി അബ്ദുല്‍ ഷുക്കൂര്‍(25) കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ച പുലാമന്തോള്‍ ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന് പരാതി നല്കി.
മലപ്പുറം: ബിറ്റ്കോയിന്(ഡിജിറ്റല്‍ കറന്‍സി) ഇടപാടുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡില്‍ മലപ്പുറം പുലാമന്തോള്‍ സ്വദേശി അബ്ദുല്‍ ഷുക്കൂര്‍(25) കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ച പുലാമന്തോള്‍ ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീമിന് പരാതി നല്കി. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് എസ് പിയെ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കണ്ട് പരാതി നല്‍കിയത്. അബ്ദുല്‍ ശുക്കൂറിന്റെ ഫോണ്‍ വിവരങ്ങളും ഓണ്‍ലൈന്‍ ഇടപാടുകളെയും കുറിച്ച് വിശദമായി ഭാരവാഹികള്‍ എസ് പിക്ക് കൈമാറി. തുടര്‍ന്ന് എസ് പി സൈബര്‍ സെല്‍ വിദഗ്ധരുടെ സഹായം തേടി. ഇവരുടെ സാന്നിധ്യത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ സംഘം കൂടുതല്‍ കാര്യങ്ങളും സംശയങ്ങളും വിവരിച്ചു. വൈകീട്ട് 3.30 വരെ എസ് പിയുമായി സംഘം ചര്‍ച്ച നടത്തി. പരാതിയില്‍ അനുകൂല നിലപാടാണ് ജില്ലാപോലീസ് മേധാവി സ്വീകരിച്ചത്. വിഷയത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമാക്കി സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും ഇതിന് പിന്നിലെ ദുരുഹതയും പുറത്തുക്കൊണ്ടു വരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി വി പി മുഹമ്മദ് ഹനീഫ ആവശ്യപ്പെട്ടു. ആഗസ്റ്റ് 28നാണ് (ബുധനാഴ്ച) ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വെച്ച് കൊലപ്പെട്ടത്. കേരളത്തിലെ നിക്ഷേപകരില്‍ നിന്നുള്ള പണം ഉപയോഗിച്ച് 485 കോടി രൂപയുടെ ബിറ്റ്കോയിന് ഇടപാട് നടത്തിയ ശൃംഖലയിലെ കണ്ണിയായിരുന്നു ശുക്കൂര്‍. ഇതില്‍ അഞ്ച് പേര് അറസ്റ്റിലാണ്. ബിറ്റ്കോയിന് ഇടപാടിലെ നിക്ഷേപത്തിന് ഉയര്‍ന്ന മുല്യവര്‍ധന വാഗ്ദാനം ചെയ്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ തുക ശേഖരിച്ചിരുന്നെന്നാണ് ഡെറാഡൂണ്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]