മാതാവിനൊപ്പം വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം

മാതാവിനൊപ്പം വീടിനകത്ത്  ഉറങ്ങിക്കിടക്കുകയായിരുന്ന  രണ്ടര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം

മലപ്പുറം: മാതാവിനൊപ്പം വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടര വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കാനുള്ള ശ്രമം. യുവാവിനെ നാട്ടുകാര്‍ പിടികൂടി മഞ്ചേരി പൊലീസിന് കൈമാറി. മഞ്ചേരി തുറക്കല്‍ പാറപ്പുറത്ത് കുരിക്കള്‍ ഹൗസില്‍ സനൂഫ് കുരിക്കള്‍ (27)നെയാണ് പൊലീസിന് കൈമാറിയത്. ഇയാളെ എസ് ഐ സുമേഷ് സുധാകര്‍ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ബീഹാര്‍ സ്വദേശികളായ കുടുംബം താമസിക്കുന്ന തുറക്കലിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് സംഭവം. അയല്‍വാസിയായ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറുകയും മാതാവിനൊപ്പം കട്ടിലില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ എടുത്ത് തറയില്‍ കിടത്തുകയായിരുന്നു. പീഡന ശ്രമത്തിനിടെ ശബ്ദം കേട്ട് കുട്ടിയുടെ പിതാവ് ഉണരുകയും ലൈറ്റിടുകയുമായിരുന്നു. ഉടന്‍ ബഹളം വെച്ച് ആളെക്കൂട്ടിയാണ് പ്രതിയെ പിടികൂടിയത്.

Sharing is caring!