പ്രളയം:മലപ്പുറം ജില്ലയിലെ റേഷന്‍ കടകളില്‍ നശിച്ചത് 43081 കിലോ അരി

പ്രളയം:മലപ്പുറം ജില്ലയിലെ റേഷന്‍ കടകളില്‍ നശിച്ചത്  43081 കിലോ അരി

മലപ്പുറം: കഴിഞ്ഞ മാസത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ജില്ലയിലെ വിവിധ റേഷന്‍ കടകളിലായി നശിച്ചത് 43081 കിലോ ഗ്രാം അരി. 10726 കിലോ പച്ചരിയും 3904.6 കിലോഗ്രാം കുത്തരിയും 9146.5 കിലോഗ്രാം ഗോതമ്പും 922 കിലോഗ്രാം പഞ്ചസാരയും 3479 പാക്കറ്റ് ആട്ടയും 392.5 ബാരല്‍ മണ്ണെണ്ണയും നശിച്ചു.
5880 കിലോഗ്രാം അരി, 742.5 കിലോഗ്രാം പച്ചരി, 113.6 കിലോഗ്രാം കുത്തരി, 897 കിലോഗ്രാം ഗോതമ്പ്, 670 പാക്കറ്റ് ആട്ട, 137 കിലോഗ്രാം പഞ്ചസാര, 79 ബാരല്‍ മണ്ണെണ്ണ എന്നിങ്ങനെയാണ് ഏറനാട് താലൂക്കില്‍ പൊതുവിതരണ വകുപ്പിനുണ്ടായ നഷ്ടം. നിലമ്പൂരില്‍ 14852.5 കിലോഗ്രാം അരി, 2134 കിലോഗ്രാം പച്ചരി, 2600 കിലോഗ്രാം കുത്തരി, 2634.5 കിലോഗ്രാം ഗോതമ്പ്, 467 കിലോഗ്രാം പഞ്ചസാര, 1550 പാക്കറ്റ് ആട്ട, 95 ബാരല്‍ മണ്ണെണ്ണ എന്നിവയും പെരിന്തല്‍മണ്ണയില്‍ 1801.5 കിലോഗ്രാം അരി, 823.5 കിലോഗ്രാം പച്ചരി, 150 കിലോഗ്രാം കുത്തരി, 350 കിലോഗ്രാം ഗോതമ്പ്, 43 കിലോഗ്രാം പഞ്ചസാര, 144 പാക്കറ്റ് ആട്ട.
തിരൂരില്‍ 3486 കിലോഗ്രാം അരി, 1614 കിലോഗ്രാം പച്ചരി, 150 കിലോഗ്രാം കുത്തരി, 575 കിലോ ഗോതമ്പ്, 147 കിലോഗ്രാം പഞ്ചസാര, 100 പാക്കറ്റ് ആട്ട, 70 ബാരല്‍ മണ്ണെണ്ണ എന്നിവയും തിരൂരങ്ങാടിയില്‍ 1500 കിലോഗ്രാം അരിയും 200 കിലോഗ്രാം ഗോതമ്പും 30 കിലോ പഞ്ചസാരയും 17 ബാരല്‍ മണ്ണെണ്ണയും കൊണ്ടോട്ടിയില്‍ 15561 കിലോഗ്രാം അരിയും 2412 കിലോഗ്രാം പച്ചരിയും 891 കിലോഗ്രാം കുത്തരിയും 4490 കിലോഗ്രാം ഗോതമ്പും 98 കിലോഗ്രാം പഞ്ചസാരയും 1015 പാക്കറ്റ് ആട്ടയും 130.5 ബാരല്‍ മണ്ണെണ്ണയും പ്രളയത്തില്‍ നശിച്ചു.
ജില്ലയില്‍ 40 റേഷന്‍ കടകളെയാണ് പ്രളയം ബാധിച്ചത്. ഏറനാട് താലൂക്കില്‍ മൂന്ന്, നിലമ്പൂരില്‍ എട്ട്, പെരിന്തല്‍മണ്ണയില്‍ നാല്, തിരൂരില്‍ 13, തിരൂരങ്ങാടി- രണ്ട്, കൊണ്ടോട്ടി-10 എന്നിങ്ങനെയാണ് ഓരോ താലൂക്കിലും പ്രളയം ബാധിച്ച റേഷന്‍ കടകളുടെ എണ്ണം. പ്രളയത്തെ തുടര്‍ന്ന് നിലമ്പൂര്‍ താലൂക്കില്‍ നാല് ഇ. പോസ് മെഷീന്‍, നാല് ത്രാസ് എന്നിവ നശിച്ചു. ഒരു റേഷന്‍ കടയുടെ കെട്ടിടവും തകര്‍ന്നു.

ദുരിത ബാധിതര്‍ക്കായി നല്‍കിയത് 13991 ടണ്‍ അരി

പ്രളയ കാലത്ത് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ദുരിത ബാധിതര്‍ക്കുമായി ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തത് 13991.1 ടണ്‍ അരിയും 799 ടണ്‍ പഞ്ചസാരയും. ജില്ലയിലെ വിവിധ റേഷന്‍ കടകളും ഗോഡൗണുകളും വഴിയാണ് ഇവ വിതരണം ചെയ്തത്. 1261 ബാരല്‍ മണ്ണെണ്ണയും 407 എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകളും ഇതോടൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യു അധികൃതര്‍ക്ക് നല്‍കി.
ഏറനാട് താലൂക്കില്‍ 7760 ടണ്‍ അരി, 791 ടണ്‍ പഞ്ചസാര, 184 ബാരല്‍ മണ്ണെണ്ണ, നിലമ്പൂരില്‍ 6231 ടണ്‍ അരി, എട്ട് ടണ്‍ പഞ്ചസാര, 747 ബാരല്‍ മണ്ണെണ്ണ, 190 ഗ്യാസ് സിലിണ്ടറുകള്‍, കൊണ്ടോട്ടിയില്‍ 0.1 ടണ്‍ അരി, 145 ബാരല്‍ മണ്ണെണ്ണ, 35 ഗ്യാസ് സിലിണ്ടറുകള്‍, പെരിന്തല്‍മണ്ണയില്‍ 85 ബാരല്‍ മണ്ണെണ്ണ, 26 ഗ്യാസ് സിലിണ്ടറുകള്‍, തിരൂരങ്ങാടിയില്‍ 100 ബാരല്‍ മണ്ണെണ്ണ, 132 ഗ്യാസ് സിലിണ്ടറുകള്‍, പൊന്നാനിയില്‍ 24 ഗ്യാസ് സിലിണ്ടറുകള്‍ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.

Sharing is caring!