ഏഴ് മാസം കൊണ്ട് ഖുര്‍ആന്‍ മനപ്പാഠമാക്കി മലപ്പുറത്തെ കൊച്ചുമിഠുക്കന്
കിഴിശ്ശേരി: ഇടിയങ്ങര ശൈഖ് പള്ളിയില്‍ നിന്ന് ഒരു ഹാഫിളുകൂടി ഖുര്‍ആന്‍ മനപ്പാഠമാക്കി പുറത്തിറങ്ങുന്നു. ഹാഫിള് അഹ്മദ് മുഷ്താഖ് മുണ്ടക്കല്‍. പഠന കാര്യത്തില്‍ വളരെ തല്പരനായ ഈ വിദ്യാര്‍ഥി ഏഴ്മാസം കൊണ്ടാണ് ഖുര്‍ആന്‍ പുര്‍ണമായും മനപ്പാഠമാക്കിയത്. കാവനൂര്‍ മജ്മഅ അധ്യാപകന് മുണ്ടക്കല്‍ കെ.എം. മുഹമ്മദ് ദാരിമിയുടെയും പറപ്പൂര് വെണ്ണക്കാടന് സി.വി. ആമിനയുടെയും ഇളയ മകനാണ് ഈ മിടുക്കന്. അഹമ്മദ് റഊഫ്, ഫാതിമ ത്വാഹിറ, ഫാതിമ ഫാഇദ, ഫാതിമ റാശിദ എന്നിവരാണ് സഹോദരങ്ങള്‍.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]