തീവ്രവാദത്തെ മുളയിലെ നുള്ളിക്കളയാന്‍ മുസ്്ലിംലീഗിന് സാധിച്ചത് എ.ഐ തങ്ങളിലൂടെ: പാണക്കാട് ഹൈദരലി തങ്ങള്‍
മഞ്ചേരി: ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് ബൗദ്ധിക പിന്‍ബലം നല്കിയ ധിഷണാശാലിയായ എഴുത്തുകാരനായിരുന്നു എം.ഐ തങ്ങള്‍ എന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇംപാക്ടിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ‘എം.ഐ തങ്ങളുടെ ദാര്‍ശനിക ലോകം’ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. തന്റെ ചിന്തയും പ്രതിഭയും ആയുസ്സും മുസ്ലിംലീഗിനും പിന്നാക്ക സമൂഹങ്ങള്‍ക്കുമായി എം.ഐ തങ്ങള്‍ അര്‍പ്പിച്ചു. രാജ്യത്തിന്റെ മതേതര ജനാധിപത്യ വ്യവസ്ഥയെ അപകടപ്പെടുത്തുമാറ് വളര്‍ന്നുവന്ന ഫാസിസത്തിനെതിരെയും ന്യൂനപക്ഷങ്ങളെ ദുര്‍ബലപ്പെടുത്തുന്ന തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെയും സാമൂഹിക ബോധവത്കരണത്തിനും രാഷ്ട്രീയ ശാക്തീകരണത്തിനും എം.ഐ തങ്ങള്‍ വഹിച്ച പങ്ക് ചരിത്രമാണ്. ദീര്‍ഘദൃഷ്ടിയോടെ ചിന്തിക്കുകയും തന്റെ ദര്‍ശനങ്ങള്‍ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത സൈദ്ധാന്തികനാണ് അദ്ദേഹം. പത്രപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായി നമുക്കിടയില്‍ നിറഞ്ഞു നിന്നു. അതിനദ്ദേഹം അനാരോഗ്യത്തെ പോലും വകവെച്ചില്ല. മഹാപ്രതിഭകളുടെ ജീവചരിത്രങ്ങളിലൂടെ സഞ്ചരിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാതെ സേവനം ചെയ്യുകയുമായിരുന്നു എം.ഐ തങ്ങള്‍. അരാഷ്ട്രീയവാദവും തീവ്രവാദവും യുവതലമുറയെ പിടിമുറുക്കി തുടങ്ങിയപ്പോള്‍ ചരിത്രപാഠങ്ങളിലൂടെ നേര്‍വഴിക്ക് നയിക്കാന്‍ എം.ഐ തങ്ങള്‍ക്ക് സാധിച്ചു. തീവ്രവാദത്തെ മുളയിലെ നുള്ളിക്കളയാന്‍ മുസ്്ലിംലീഗിന് സാധിച്ചത് എ.ഐ തങ്ങളിലൂടെയാണെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. മതേതരത്വത്തിനും ജനാധിപത്യത്തിനും മേല്‍ തീവ്രവാദവും ഭീകരവാദവും നുഴഞ്ഞുകയറുമ്പോള്‍, കൂടുതല്‍ കലുഷിതമായ പുതിയ സാഹചര്യത്തില്‍ ഒരു കുടക്കീഴില് ഒന്നിച്ചുനില്‍ക്കണമെന്ന് എം.ഐ തങ്ങള്‍ എത്രയോ മുമ്പ് തന്നെ നമ്മെ ഉത്ബോധിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ എല്ലാ കാലത്തും ഏറെ പ്രസക്തവുമാണെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്്മാന്‍ അധ്യക്ഷത വഹിച്ചു. ഹകീം ഫൈസി ആദൃശേരി, ഡോ.ഹുസൈന് മടവൂര്‍, ഷൈഖ് മുഹമ്മദ് കാരക്കുന്ന്, സി ഹംസ, ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ, കണ്ണിയന്‍ അബൂക്കര്‍, ഡോ. റഷീദ് അഹമ്മദ്, യു.എ അബ്ദുല്ല ഫാറൂഖ് ഖിറാഅത്ത് നടത്തി.
അഡ്വ.യു.എ ലത്തീഫ്, പി.ഉബൈദുല്ല എം.ല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ, ഇസ്ഹാഖ് കുരിക്കള്‍, പി.വി മുഹമ്മദ് അരീക്കോട്, നജീബ് കാന്തപുരം, കുറുക്കോളി മൊയ്തീന്, ഡോ.പി.പി മുഹമ്മദ്, പി.എ റഷീദ്, കെ.എം ഗഫൂര്‍, അന്‍വര്‍ മുള്ളമ്പാറ, എന്‍.എ കരീം തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]