മലയാള സര്‍വ്വകലാശാലക്ക് ഭുമി ഏറ്റെടുത്തതിലെ അഴിമതി അന്വേഷിക്കണം: യു.ഡി.എഫ്

മലയാള സര്‍വ്വകലാശാലക്ക്  ഭുമി ഏറ്റെടുത്തതിലെ അഴിമതി  അന്വേഷിക്കണം: യു.ഡി.എഫ്

തിരൂര്‍: മലയാളസര്‍വകലാശാലയ്ക്കായി വില കുറഞ്ഞ ഭൂമി അധിക വിലയ്ക്ക് ഏറ്റെടുത്തതിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് തിരൂര്‍ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന മാങ്ങാട്ടിരിയിലെ വിവാദ ഭൂമി മണ്ണിട്ട് നികത്തുന്നത് നിരവധിയായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കിടയാക്കും. പ്രളയാനന്തര സാഹചര്യം വിലയിരുത്തുമ്പോള്‍ തിരൂര്‍ പുഴയോട് ചേര്‍ന്ന് കിടക്കുന്ന ഈ ഭുമിയില്‍ കെട്ടിട നിര്‍മ്മാണം അപ്രായോഗികമാണന്നും യോഗം വിലയിരുത്തി .
വിവാദ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നിയമസഭയില്‍ അടക്കം ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും അതിനെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് ഭൂമി ഏറ്റെടുത്ത നടപടി പ്രതിഷേധാര്‍ഹമാണ് .ഭൂമാഫിയക്ക് സര്‍ക്കാര്‍ കീഴടങ്ങിയിരിക്കുകയാണ്. ശക്തമായ എതിര്‍പ്പ് അവഗണിച്ച് വെള്ളക്കെട്ട് നിറഞ്ഞ ഭുമി ഏറ്റെടുത്തതില്‍ ദുരൂഹതയുണ്ട്. ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും യോഗം അറിയിച്ചു.
മൂന്നാം തീയതി മലപ്പുറത്ത് നടക്കുന്ന യുഡിഎഫ് രാപ്പകല്‍ സമരത്തില്‍ തിരൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും തിരൂരിലെ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നുംയോഗം ആവശ്യപ്പെട്ടു. തിരൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന സി പി എം ഉദ്യോഗസ്ഥ ഗൂഡാലോചനക്കെതിരെ തുടര്‍ പ്രക്ഷോഭം ശക്തമാക്കാനും യോഗം തീരുമാനിച്ചു.സി മമ്മൂട്ടി എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ സി വേലായുധന്‍ അധ്യക്ഷത വഹിച്ചു .കണ്‍വീനര്‍ വെട്ടം ആലിക്കോയ സ്വാഗതമാശംസിച്ചു .
കൊക്കോടി മൊയ്തീന്‍കുട്ടി ഹാജി, ഉസ്മാന്‍ പറവണ്ണ , കെ.പി ഷാജഹാന്‍, സി മൊയ്തീന്‍ ,എ കെ സെയ്താലിക്കുട്ടി ,യാസര്‍ പയ്യോളി ,യാസര്‍ പൊട്ട ചോല ,കെ.രായിന്‍ ,അടിയാട്ടില്‍ബഷീര്‍ , രാജു കെ ചാക്കോ , പി രാമന്‍ കുട്ടി, ടി കുഞ്ഞാമുട്ടി,പി സി അഷ്‌റഫ് ,പി സൈനുദ്ദീന്‍, പി വി സമദ് ,എംപി മജീദ്, ഖാലിദ് എം കെ തുടങ്ങിയവര്‍
ചര്‍ച്ചയില്‍ പങ്കെടുത്തു

Sharing is caring!