മലപ്പുറം വലിയങ്ങാടി സാധു സംരക്ഷണ കമ്മിറ്റിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗംഭീരമായി

മലപ്പുറം വലിയങ്ങാടി സാധു സംരക്ഷണ  കമ്മിറ്റിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗംഭീരമായി

മലപ്പുറം: മൂന്ന് കുടുംബങ്ങള്‍ക്ക് പുതിയ വീട് നിര്‍മ്മാണത്തിന് തുടക്കം കുറിക്കല്‍, മലപ്പുറം വലിയങ്ങാടി സാധു സംരക്ഷണ കമ്മിറ്റിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗംഭീരമായി. വലിയങ്ങാടി കൈ നോട് സ്ഥലം വിലക്കെടുത്ത് നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ഈ പ്രദേശത് മൂന്ന് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന്റെ കുറ്റിയടിക്കല്‍ കര്‍മ്മവും തങ്ങള്‍ നിര്‍വഹിച്ചു. ഇത് പൂര്‍ത്തിയാകുന്നതോടെ ഒരു മഹല്ലില്‍ പതിനാറ് വീടുകള്‍ നിര്‍മ്മിച്ച റിക്കാര്‍ഡും സാധു സംരക്ഷണ കമ്മിറ്റിക്ക് ലഭിക്കും,ചടങ്ങില്‍ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ വരിക്കോടന്‍ ശിഹാബ് അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കൂര്‍മായ പറമ്പ് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പരി അബ്ദുല്‍ മജീദ്, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, സുമയ്യ അന്‍വര്‍, റിമാല്‍ ഭാരവാഹികള്‍ അമീര്‍ കൊന്നോല, കല്ലന്‍ മുഹമ്മദ്, പാലിയേറ്റീവ് പ്രവര്‍തകന്‍ തറയില്‍ അബു, മൊയ്തീന്‍ കുട്ടി തെന്നല, കെ വി എസ് ആറ്റക്കോയ തങ്ങള്‍, സലീം കളപ്പാടന്‍, പരി ഉസ്മാന്‍ പ്രസംഗിച്ചു. വി മുഹമ്മദ് റിസിന്‍ ഖിറാഅത്ത് നടത്തി. കണ്‍വീനര്‍ മുജീബ് റഹ്മാന്‍ മങ്കരത്തൊടി സ്വാഗതവും സെക്രട്ടരി കൊട്ടേക്കോടന്‍ റഷീദ് നന്ദിയും പറഞ്ഞു. 1999ല്‍ റിയാദ് കേന്ദ്രമായി ആരംഭിച്ച വലിയങ്ങാടി മഹല്ല് സാധു സംരക്ഷണ കമ്മിറ്റിക്ക് കീഴില്‍ രണ്ട് പതിറ്റാണ്ടായി പലിശരഹിത വായ്പ, വീട് നിര്‍മ്മാണം, സ്‌കോളര്‍ഷിപ്പ്, ചികില്‍സാധനസഹായം, വിവാഹ ധനസഹായം ,തുടങ്ങിഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

Sharing is caring!