ബസ് ബുള്ളറ്റിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു മരിച്ചത് ചേളാരി സ്വദേശി

തിരൂരങ്ങാടി : ബസ് ബുള്ളറ്റിലിടിച്ച് സാരമായി പരിക്കേറ്റ യുവാവ് മരിച്ചു. ചേളാരി പൂതേരിവളപ്പില്‍ കച്ചോട്ടില്‍ വേലായുധന്റെ മകന്‍ സുനീഷ് കുമാര്‍ (35) ആണ് മരിച്ചത്. ചേളാരി – ചെട്ടിപ്പടി റോഡില്‍ പൊറ്റമ്മല്‍ ബസ്റ്റോപിന് സമീപം വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് അപകടം നടന്നത്. കോഴിക്കോട്ട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന ഹോളിഡെ സ്വകാര്യ ബസ് എതിരേ വരികയായായിരുന്ന സുനീഷ് സഞ്ചരിച്ച ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു. ആദ്യം സ്വകാര്യാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച അര്‍ധരാത്രിയോടെ മരിച്ചു. ആശാരിപ്പണിക്കാരനായ സുനീഷ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.
മാതാവ്: സുശീല , ഭാര്യ : ദിവ്യ.
മക്കള്‍: സഞ്ജയ്, ചിന്മയ.
സഹോദരങ്ങള്‍ ഷൈനി, വിജി
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]