ക്ഷേത്രം അക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ അനുജന്

വളാഞ്ചേരി ; മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലുള്ള നെയ്തല്ലൂര്‍ അയ്യപ്പക്ഷേത്രം ആക്രമണ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന അയ്യപ്പുണ്ണിയുടെ അനുജന് രാജനെ . രാജനടക്കം മൂന്ന് പേരാണ് വളാഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
കഴിഞ്ഞ 27 ന് രാത്രിയായിരുന്നു ക്ഷേത്രത്തിലെ രാഗത്തറ രക്ഷസ്സ് തറ നശിപ്പിച്ചത് . മനുഷ്യ വിസര്‍ജ്ജനം ക്ഷേത്രത്തിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു . സംഭവത്തിന്റെ മറ പിടിച്ച് ഹിന്ദു ഐക്യ വേദിയുടെ പേരില്‍ ആര് എസ് എസ് പ്രകടനം നടത്തുകയും വര്‍ഗ്ഗീയപരമായി പ്രസംഗിക്കുകയും ചെയ്തിരുന്നു . ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടി നടന്നിരുന്നു .
സംഭവത്തെ വര്‍ഗ്ഗീയപരമായി മുതലെടുക്കാനുള്ള ആര് എസ് എസ് ശ്രമത്തെ ഒറ്റക്കെട്ടായി തകര്‍ത്തതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികള്‍ . പോലീസ് അന്വേഷണം നടന്ന് കൊണ്ടിരിക്കെ ക്ഷേത്രത്തിലേക്ക് ചെരുപ്പ് ധരിച്ചു കയറിയ ആര് എസ് എസ് നേതാവിന്റെ നടപടിക്കെതിരെയും വിശ്വാസികള്‍ രംഗത്ത് വന്നിട്ടുണ്ട് .
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]