മലപ്പുറം ജില്ലക്ക് അഡീഷണല്‍ ഹയര്‍ സെക്കന്ററി ബാച്ചുകള്‍ പുന:ക്രമികരിച്ച് നല്‍കാന്‍ വൈകിയത് അനീതിയാണ്: ഫ്രറ്റേണിറ്റി മുവ്‌മെന്റ്

മലപ്പുറം ജില്ലക്ക്  അഡീഷണല്‍  ഹയര്‍ സെക്കന്ററി ബാച്ചുകള്‍   പുന:ക്രമികരിച്ച് നല്‍കാന്‍  വൈകിയത്  അനീതിയാണ്: ഫ്രറ്റേണിറ്റി മുവ്‌മെന്റ്

മലപ്പുറം: മലപ്പുറം ജില്ലയിലെ ഹയര്‍ സെക്കന്ററി മേഖലയിലെ സീറ്റ് പ്രതിസന്ധിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹയര്‍ സെക്കന്ററി ബാച്ചുകളുടെ പുനക്രമീകരണം നടപ്പാക്കാന്‍ വൈകിയതിനാല്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ അഡ്മിഷന്‍ പ്രക്രിയകള്‍ അവസാനിച്ചപ്പോള്‍ 25,000 ലധികം വിദ്യാര്‍ഥികള്‍ ഗവണ്‍മെന്റ് എയ്ഡഡ് മേഖലയില്‍ പഠനാവസരം ലഭിക്കാതെ പുറത്തായിരുന്നു. ഇതില്‍ 22,620 വിദ്യാര്‍ഥികള്‍ പിന്നീട് ഓപ്പണ്‍ സ്‌കീമില്‍ കനത്ത ഫീസ് നല്‍കി അഡ്മിഷന്‍ എടുത്തു. പഠനമാരംഭിച്ച് മൂന്ന് മാസത്തിന് ശേഷം അനുവദിച്ച പുതിയ ബാച്ചുകളില്‍ വിദ്യാര്‍ഥികള്‍ അഡ്മിഷനെടുക്കുക പ്രയാസകരമായിരിക്കും. ഇപ്പോള്‍ പ്രഖ്യാപിച്ച ബാച്ച് പുനക്രമീകരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലക്ക് 9 ബാച്ചുകളിലായി 450 സീറ്റുകള്‍ മാത്രമാണ് ലഭ്യമാവുക. പാദവാര്‍ഷിക പരീക്ഷയുടെ തുടക്കത്തില്‍ അനുവദിക്കപ്പെടുന്ന ഈ ബാച്ച് പുനക്രമീകരണം വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാകില്ല. ജില്ലയിലെ ഹയര്‍ സെക്കന്ററി സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം സ്ഥിരമായ പുതിയ ബാച്ചുകളും പുതിയ ഹയര്‍സെക്കന്ററി സ്‌ക്കൂളുകള്‍ അനുവദിക്കുക എന്നത് മാത്രമാണ്.ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് കെ.കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സനല്‍കുമാര്‍, ഫയാസ് ഹസീബ്, ബഷീര്‍ തൃപ്പനച്ചി, ഹബീബ റസാഖ്, അജ്മല്‍ കോഡൂര്‍, മായ കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു.

Sharing is caring!