പൊന്നാനി ബിയ്യം കായലില്‍ വള്ളംകളി പരിശീലനം ആരംഭിച്ചു

പൊന്നാനി ബിയ്യം  കായലില്‍ വള്ളംകളി  പരിശീലനം ആരംഭിച്ചു

മലപ്പുറം: ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി ബിയ്യം കായലില്‍ നടക്കുന്ന വള്ളം കളിയുടെ പരിശീലനം ആരംഭിച്ചു. തുഴച്ചില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ഒട്ടേറെ യുവാക്കളാണ് ഇവിടെ പരിശീലനം നടത്തുന്നത്. രാവിലെ ആറു മുതല്‍ എട്ട് വരെയും, വൈകീട്ട് അഞ്ചിന് ശേഷവുമാണ് പരിശീലനം നടക്കുന്നത്. ഇത്തവണ ഇരുപത്തിമൂന്ന് വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി മലബാറില്‍ നടക്കുന്ന ഒരേയൊരു വള്ളം കളിയാണിത്. ചില ക്ലബുകള്‍ മത്സരത്തിനാവശ്യമായ വള്ളങ്ങള്‍ നിര്‍മിക്കാന്‍ ആലപ്പുഴയില്‍ നിന്നും തച്ച•ാരെയും കൊണ്ടുവന്നിട്ടുണ്ട്. സെപ്തംബര്‍ 12നാണ് വള്ളംകളി ബിയ്യം കായലില്‍ നടക്കുക. മേജര്‍ വിഭാഗത്തില്‍ 10 വള്ളങ്ങളും, മൈനര്‍ വിഭാഗത്തില്‍ 13 വളളങ്ങളുമാണ് മാറ്റുരയ്ക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ വള്ളംകളി മത്സരങ്ങള്‍ മാറ്റി വെച്ചിരുന്നു. ഈ വര്‍ഷവും, ആഘോഷങ്ങള്‍ കുറച്ചു കൊണ്ടായിരിക്കും വള്ളംകളി നടത്തുക.ഇതിനു ശേഷം ഒക്ടോബര്‍ 17 ന് ഐ.പി.എല്‍.മാതൃകയിലുള്ള വള്ളംകളി മത്സരത്തിനും, ബിയ്യം കായല്‍ വേദിയാവും.

Sharing is caring!