കാണാതായ ഗൃഹനാഥന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

കാണാതായ ഗൃഹനാഥന്റെ  മൃതദേഹം കിണറ്റില്‍ കണ്ടെത്തി

മഞ്ചേരി: ആരോഗ്യം ക്ഷയിച്ചതിലുള്ള മനോവിഷമം മൂലം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.
ഇക്കഴിഞ്ഞ ദിവസം കാണാതായ ഗൃഹനാഥന്റെ മൃതദേഹം വീടിനടുത്തുള്ള കിണറ്റില്‍ കണ്ടെത്തിയത്. മഞ്ചേരി മുള്ളമ്പാറ നീലിപ്പറമ്പ് നെച്ചിക്കാട്ട് പള്ളിയാലില്‍ വേലായുധന്റെ മകന്‍ പ്രകാശന്‍ (66)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 28ന് രാവിലെ ആറര മണി മുതല്‍ പ്രകാശനെ കാണാതായതായി മകന്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നു വൈകീട്ട് അഞ്ച് മണിയോടെ വീടിനടുത്തുള്ള പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദിവസങ്ങള്‍ക്കു മുമ്പ് രക്തം ചര്‍ദ്ദിച്ച് അവശനിലയിലായ പ്രകാശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം ക്ഷയിച്ചതിലുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. വനജയാണ് ഭാര്യ. മക്കള്‍: സുജീഷ്, പ്രജിഷ. മരുമകന്‍: വിനു ചെങ്ങര.

Sharing is caring!