ചെറുകിട കഞ്ചാവ് ബിസിനസ്സ് നിര്ത്തിവമ്പന്ബിസിനസ്സിലേക്ക് തിരിഞ്ഞപാണ്ടിക്കാട്ടെ മൂവര്‍ സംഘം പിടിയില്‍
മലപ്പുറം: ചെറുകിട കഞ്ചാവ് ബിസിനസ്സ് നിര്‍ത്തി ലക്ഷങ്ങള്‍ കൊയ്യാനെന്ന ലക്ഷ്യത്തോടെ വമ്പന്ബിസിനസ്സിനിറങ്ങിയ മൂവര്‍ സംഘത്തിന് തിരിച്ചടിയായി. ഇടനിലക്കാര്‍തന്നെ പോലീസിന് ഒറ്റിക്കെടുത്തു. പാണ്ടിക്കാട് മുടിക്കോട് സ്വദേശികളായ വട്ടക്കണ്ടന്‍ നിസ്സാമുദ്ദീന്‍(26), തയ്യില്‍ മുബഷീര്‍(22), മദാരി ഫവാസ് (24) എന്നിവരെ ഇന്നലെ രാത്രിയില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഞ്ചാവ് ബിസിനസ്സ് വിപുലീകരിക്കാന്‍ നോക്കിയതാണ് സംഘത്തിന് തിരിച്ചടിയായത്. ചെറുകിട ബിസിനസ്സില്‍നിന്നും വമ്പന്മാരാകാന് നോക്കിയ സംഘം ലക്ഷ്യംവെച്ചത് കഞ്ചാവ് ബിസിനസ്സിലൂടെ ലക്ഷങ്ങള്‍ കൊയ്യലാണ്. നക്സല്‍ സ്വാധീനമേഖലകളായ ആന്ധ്ര ഒഡീഷ ബോര്‍ഡറുകളില്‍ ഒരു കിലോ കഞ്ചാവ് 1800 രൂപ ലഭിക്കുമെന്നും ഇവ നാട്ടിലെത്തിച്ച് വില്പന നടത്തിയാല്‍ ആറു ലക്ഷത്തിലധികം രൂപ ലാഭമുണ്ടാക്കാനാകുമെന്നും അറിഞ്ഞാണ് മൂവര്‍ സംഘം ഈ രീതിയില്‍ ബിസിനസ്സിന് ഇറങ്ങിയത്. നേരത്തെ പല കഞ്ചാവ് ഏജന്റുമാരില്‍നിന്നും ഒന്നും, രണ്ടും ഗ്രാമുകളുടെ ചെറിയ കഞ്ചാവ് പാക്കറ്റുകള്‍ 70-100രൂപ വാങ്ങിയാണ് ഇവര്‍ ബിനിസ്സ് നടത്തിയിരുന്നത്. പിന്നീടാണ് നേരിട്ട് കഞ്ചാവ് കൊണ്ടുവന്ന് ഇവര്‍ ബിസിനസ്സ് നടത്താന്‍ തീരുമാനിച്ചത്. ഇത് ഇഷ്ടപ്പെടാത്ത ഇടനിലക്കാരായ മറ്റുഏജന്റുമാര്തന്നെ ഇവര്‍ കഞ്ചാവ് കൊണ്ടുവരുന്ന വിവരം പോലീസിന് വിളിച്ചു പറഞ്ഞതോടെ സംഘത്തിന്റെ ലക്ഷങ്ങള്‍ കൊയ്യുക എന്ന ലക്ഷ്യം താളംതെറ്റി.
ആന്ധ്ര ഒഡീഷ ബോര്ഡറില് നക്സല്‍ സ്വാധീനമേഖലകളില്‍ നിന്നും കിലോഗ്രാമിന് 1800 രൂപ യ്ക്ക് വാങ്ങി ട്രയിന്‍ മാര്‍ഗം നാട്ടിലെത്തിച്ച് ബാഗുകളിലും ചാക്കിലുമാക്കി പുഴയുടെ തീരത്ത് കുറ്റിക്കാടുകളിലും മറ്റും ഒളിപ്പിച്ച് ചെറുകിട ഏജന്റുമാര്‍ക്ക് ആറ് ലക്ഷത്തിലധികം രൂപ വിലപറഞ്ഞുറപ്പിച്ച് വില്‍പ്പനക്കാര്‍ക്ക് കൈമാറാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്.
ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നും ഏജന്റുമാര്‍ മുഖേന ട്രയിന്‍ മാര്‍ഗം കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് ട്രോളിബാഗുകളിലും മറ്റും രഹസ്യമായി ഒളിപ്പിച്ച് കടത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി യു.അബ്ദുള്‍ കരീമിനാണ് രഹസ്യഫോണ്കോള് വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പാണ്ടിക്കാട് സി.ഐ മുഹമ്മദ് ഹനീഫയും ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്ക്വാഡും നടത്തിയ പരിശോധനയില്‍ പാണ്ടിക്കാട് മുടിക്കോട് പാലത്തിനുസമീപം വച്ച് ബാഗുകളിലും ചാക്കിലുമാക്കിയനിലയില് 20 കിലോഗ്രാമോളം തൂക്കംവരുന്ന കഞ്ചാവുമായി പ്രതികളെ പിടികൂടുകയായിരുന്നു.
ഒരാഴ്ച മുന്‍പ് നാട്ടില്‍ നിന്നും പോയ പ്രതികള്‍ ഒരുദിവസം മുന്‍പാണ് തിരിച്ച് നാട്ടിലെത്തിയത്. അറസ്റ്റ് ചെയ്ത നിസാമുദ്ദീനും ഫവാസും മാസങ്ങള്‍ക്ക് മുന്‍പ് 100 ഗ്രാം കഞ്ചാവുമായി പാണ്ടിക്കാട് പോലീസിന്റപിടിയിലായിരുന്നു . ആ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ്. പ്രതികളെ പെരിന്തല്‍മണ്ണ ജുഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രത്യേക അന്വേഷണ സംഘത്തിലെ സി.പിമുരളീധരന്, ടി.ശ്രീകുമാര്‍, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, പി.അനീഷ്, പ്രശാന്ത്, വി.മന്‍സൂര്‍, രാകേഷ്ചന്ദ്രന്, വനിതാ സി.പി.ഒ ജയമണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]