ഷമീമയുടെ ആറു ലക്ഷംരൂപയുടെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ വീട്ടുജോലിക്കാരി പിടിയില്‍
മലപ്പുറം: ജോലിക്കുനിന്ന വീട്ടില്‍നിന്നും 28പവന്റെ സ്വര്‍ണാഭരണവുമായി മുങ്ങിയ വീട്ടുജോലിക്കാരിയായ തമിഴ്നാട് ഗൂഡല്ലൂര്‍ ചിന്നചൂണ്ടി കലൈരാശി(45) പിടിയില്‍. മലപ്പുറം നിലമ്പൂര്‍ നരോക്കാവ് സ്കൂളിലെ അദ്ധ്യാപികയായ എറണാകുളത്തുകാരി ഷമീമയുടെ വീട്ടില്‍നിന്നാണ് ഷമീമ
സ്കൂളില്‍ പോയ തക്കത്തിന് ഡബ്ബയില്‍ സൂക്ഷിച്ച 28പവന്റെ സ്വര്‍ണാഭരണവുമായി പ്രതി കടന്നത്. ആറുലക്ഷംരൂപയുടെ സ്വര്‍ണമാണ് പ്രതിമോഷ്ടിച്ചത്. പ്രതിയെ നിലമ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് ഗൂഡല്ലൂര്‍ ചിന്നചൂണ്ടി കലൈരാശി(45) ആണ് പിടിയിലായത്.നിലമ്പൂര്‍ മണലോടിയിലെ മേത്തലയില്‍ ഷമീമയുടെ പരാതിയെതുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.എറണാകുളം സ്വദേശിയായ ഷമീമ നരോക്കാവ് സ്കൂളില്‍ അദ്ധ്യാപികയാണ്.കഴിഞ്ഞ ജൂലൈ 31 ന് എറണാകുളത്തേക്ക് പോകുന്നതിനായി ആഭരണം തിരഞ്ഞപ്പോഴാണ് ഇവ നഷ്ടപ്പെട്ടതായി അറിയുന്നത്.
ഒരു ഡബ്ബയില്‍ പൊതിഞ്ഞു സൂക്ഷിച്ചു വെച്ച ആഭരണങ്ങളാണ് നഷ്ടമായത്. കലൈരാശിയുള്പ്പെടെ നാല് വീട്ടുജോലിക്കാരും ഒരു ഡ്രൈവറും ഈ കാലയളവില്‍ ഇവരുടെ വീട്ടില്‍ ജോലിചെയ്തിരുന്നു.ഇവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് കലൈരാശി പിടിയിലാകുന്നത്. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിക്കും ഷമീമ പരാതി നല്‍കിയിരുന്നു.മോഷ്ടിച്ച സ്വര്‍ണ്ണത്തില്‍ ചിലത് ഗൂഡല്ലൂരില്‍ പണയും വെച്ചിരുന്നതായും ചിലത് വില്പന നടത്തിയതായും പോലീസ് കണ്ടെത്തി. വിറ്റു കിട്ടിയ പണം കൊണ്ട് വീട്ടുപകരണങ്ങള്‍ വാങ്ങിയതായും ബാക്കി 2.35 ലക്ഷം രൂപ വീട് പുതുക്കി പണിയുന്നതിനായി മാറ്റിവെച്ചതും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നരമാസം ജോലിക്ക് നിന്നതിനിടക്ക് മൂന്ന് തവണ പ്രതി സ്വന്തം വീട്ടില്‍ പോയിരുന്നതായും പോലീസ് പറയുന്നു. സ്വര്‍ണ്ണം വില്കാന് സഹായിച്ചവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി കെ.എ.സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ സി.ഐ സുനില്‍ പുളിക്കല്‍, എസ്.ഐ സജിത്, സ്പെഷ്യന്‍ സ്ക്വാഡിലെ എം.ആസൈനാര്‍, റഹിയാനത്ത്, എന്‍.പി.സുനില്‍, ഇ.ജി, പ്രദീപ്, എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയതത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]