മലപ്പുറം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ക്ക് കൈത്താങ്ങായി എസ് എഫ് ഐ യുടെ ബാക്ക് റ്റു സ്‌കൂള്‍ ചലഞ്ച്

മലപ്പുറം ജില്ലയിലെ പ്രളയബാധിത  പ്രദേശങ്ങള്‍ക്ക് കൈത്താങ്ങായി  എസ് എഫ് ഐ യുടെ  ബാക്ക് റ്റു സ്‌കൂള്‍ ചലഞ്ച്

മലപ്പുറം: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ക്ക് കൈത്താങ്ങായി എസ് എഫ് ഐ യുടെ ബാക്ക് റ്റു സ്‌കൂള്‍ ചലഞ്ച്.വീടും കൂടെപ്പിറപ്പുകളെയും മാത്രമല്ല. കുഞ്ഞുമക്കളുടെ പഠനോപകരണങ്ങള്‍ കൂടിയാണ് പ്രളയം കവര്‍ന്നെടുത്തത്. അവരുടെ പഴയ സ്‌കൂള്‍ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സഹായിക്കുകയാണ് എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ബാക്ക് റ്റു സ്‌കൂള്‍ ചലഞ്ച്. ഒരാള്‍ തങ്ങള്‍ക്കിഷ്ടപ്രകാരമുള്ള പീനോപകരണങ്ങള്‍ നല്‍കി മറ്റൊരാളെ ഈ പ്രവര്‍ത്തിക്കായി ചലഞ്ച് ചെയ്യുന്നതാണ് രീതി. സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള ഹാഷ് ടാഗ് പ്രചരണമാണ് ഈ ക്യാമ്പയിനിംഗിന് ലഭിക്കുന്നത്. പദ്ധതിയ്ക്കു ജില്ലാതല ഉദ്ഘാടനം ജില്ലയിലെ ഏറ്റവും വലിയ പ്രളയബാധിത പ്രദേശങ്ങളിലൊന്നായ നിലമ്പൂരിലെ നെടുങ്കയം ആദിവാസി കോളനിയില്‍ വെച്ച് നടന്നു. ജില്ലയിലെ നൂറോളം കളക്ഷന്‍ സെന്ററുകളിലൂടെയാണ് പീനോപകരണങ്ങളുടെ ശേഖരണം നടക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ച് കിറ്റുകളാക്കി പ്രളയബാധിത മേഖലകളിലേക്ക് എത്തിക്കാന്‍ സജ്ജമായിട്ടുണ്ട്. ക്യാമ്പയിന് പൂര്‍ണ പിന്തുണയോടെ എസ്.എഫ്.ഐ കാല്ലം ജില്ലാ കമ്മറ്റിയും മുന്നോട്ട് വന്നിട്ടുണ്ട്. നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിന് കിറ്റ് കൈമാറി. എസ്.എഫ്.ഐ ജില്ലാ സെക്രട്രി കെ എ സക്കീര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ഇ അഫ്‌സല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ , പഞ്ചായത്ത് പ്രസിഡന്റ് അസൈനാര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫാത്തിമ, എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രര്‍ട്രി എം.സജാദ്, ജില്ലാ സെക്രട്രിയേറ്റ് അംഗങ്ങളായ അഹിജിത്ത് വിജയന്‍, കിഷോര്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!