രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യം: ഐ.എന്‍.എല്‍

രാജ്യത്ത് പ്രതിപക്ഷ  പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യം:  ഐ.എന്‍.എല്‍

പൊന്നാനി: മോദി – കോര്‍പറേറ്റ് കൂട്ട് കെട്ട് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. പണവും പദവിയും ഭീഷണിയും കൊണ്ടാണ് ഇരുകൂട്ടരും മൂന്നോട്ടുപോകുന്നത്. തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാറുകളെ പോലും കേന്ദ്ര ഭരണ സ്വാധീനം ഉപയോഗിച്ച് അസ്ഥിരപ്പെടുത്തുന്നതാണ് വര്‍ത്തമാന കാല അനുഭവം. രാജ്യത്തെ സമസ്ത ജനവിഭാഗങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തുകയും സേ്റ്ററ്റുകളുടെ രാഷ്ര്ടീയവും , സാമൂഹികപരവുമായ പ്രത്യേകതകള്‍ അംഗീകരിക്കുന്നതുമായ നമ്മുടെ ഭരണഘടനയേയും, സ്ഥാപനങ്ങളെയും സ്ഥാപിത താല്‍പര്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈജാക്ക് ചെയ്തിരിക്കയാണ്.ജനാധിപത്യ ഇന്ത്യ വരും നാളുകളില്‍ ഇതിന്ന് വലിയ വിലനല്‍കേണ്ടതായി വരുമെന്നും അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി
പൊന്നാനിയില്‍ സംഘടിപ്പിച്ച ശില്‍പശാല ഒരുക്കം 2019 ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ടി.എ സമദ് ആധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന എംപവര്‍ സെഷന്‍, സംഘടനാ സെഷന്‍, സമാപന സമ്മേളനം എന്നീ പരിപാടികളില്‍ ഐ.എന്‍.എല്‍ സേ്റ്ററ്റ് ജനറല്‍ സിക്രട്ടറി കാസിം ഇരിക്കൂര്‍, അജിത് കോളാടി, എം.എ ലത്തീഫ്, എ.പി മുസ്തഫ, ഒ.ഒ ഷംസു, സി.പി അന്‍വര്‍ സാദത്ത്, കെ.പി അബ്ദുറഹിമാന്‍, സലീം കക്കാടന്‍, റഹ്മത്തുള്ള ബാവ, നൗഫല്‍ തടത്തില്‍, സി.പി അബ്ദുല്‍ വഹാബ്, മുജീബ് പുള്ളാട്ട്, ഉനൈസ് തങ്ങള്‍, റഫീഖ് പെരുന്തല്ലൂര്‍, നാസര്‍ ചിനക്കലങ്ങാടി, എ.കെ സിറാജ്, സലീം പൊന്നാനി പ്രസംഗിച്ചു. ജില്ലയില്‍ നിന്നുള്ള നൂറിലധികം പ്രതിനിധികളാണ് ശില്‍പശാലയില്‍ സംബന്ധിച്ചു. സംസ്ഥാനത്തെ പ്രളയ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയും ദുരിതബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി ശില്‍പശാല പ്രമേയത്തില്‍ പറഞു.

Sharing is caring!