ലോകപഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്ക് താനൂരിലെ സഹോദരങ്ങള്‍

താനൂര്‍: ലോകപഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്ക് താനൂരിലെ സഹോരങ്ങള്‍.
കഴിഞ്ഞ ജൂലൈ അഞ്ചിന് തൃശ്ശൂരില്‍ നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കുകയും ജൂലൈ 28 സിക്കിമില്‍ വെച്ച് നടന്ന ദേശീയ പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍ കരസ്ഥമാക്കുകയും ചെയ്ത ഫാസില്‍ പന്തക്കല്‍ 105 കാറ്റഗറിയിലും ഫവാസ് 105 പ്ലസ് കാറ്റഗറിയിലും ആണ്
നേട്ടംകൈവരിച്ച് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. സെപ്റ്റംബര്‍ 12 മുതല്‍ 16 വരെ ചൈനയില്‍ വച്ച് നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലേക്കാണ് ഇരുവരും യോഗ്യത നേടിയത്. നിരവധി തവണ ഈ സഹോദരന്മാര്‍ ദേശീയതലത്തിലും സംസ്ഥാന തലങ്ങളിലും മെഡലുകള്‍ വാരി കൂട്ടിയിട്ടുണ്ട് പഞ്ചഗുസ്തി കൂടാതെ കബഡി മത്സരത്തിലും സംസ്ഥാന തലങ്ങളില്‍ മെഡലുകള്‍ ഇരുവരും നേടിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ ചൈനയില്‍ വെച്ച് നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പോകാനുള്ള സാമ്പത്തിക പ്രയാസം ഇവര്‍ക്ക് മുന്നില്‍ ഒരു തടസ്സമായിട്ടുണ്ട്. ഒരു കുടുംബത്തില്‍ നിന്ന് രണ്ടു സഹോദരന്‍മാരാണ് ചൈനയിലേക്ക് പോകുന്നത് ഇതിനുള്ള സാമ്പത്തികം സ്വയം വഹിക്കണം. ഏതെങ്കിലും സുമനസ്സുകളുടെ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടാനുള്ള കഠിനാധ്വാനത്തില്‍തന്നെയാണിവര്‍.