പെണ്‍മക്കളുടെ വിവാഹം നിശ്ചയിക്കാനിരിക്കെ ജിദ്ദയില്‍വെച്ച് പിതാവിന്റെ ആകസ്മിക മരണം

പെണ്‍മക്കളുടെ വിവാഹം നിശ്ചയിക്കാനിരിക്കെ ജിദ്ദയില്‍വെച്ച് പിതാവിന്റെ ആകസ്മിക മരണം

തേഞ്ഞിപ്പലം: പാണമ്പ്ര കോയപ്പപ്പാടം സ്വദേശി കണ്ണച്ചപ്പറമ്പ് ഹംസ (57) ആണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന സ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ വീണ് കഴിഞ്ഞ ദിവസം മരണപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ജിദ്ദ കിലോ 17 ല്‍ സ്വദേശിയുടെ വീട്ടില്‍ ഹാരിസായി ജോലി ചെയ് വരികയായിരുന്നു ഹംസ.നാല് പെണ്‍മക്കളുള്ള ഹംസയുടെ അവസാന രണ്ട് പെണ്‍മക്കളുടെയും വിവാഹ നിശ്ചയം അടുത്ത ഞായറാഴ്ച്ച നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് പിതാവിന്റെ മരണവിവരം എത്തിയത്. മക്കളുടെ നിക്കാഹ് കഴിഞ്ഞ് ഏതാനും മാസം മുമ്പായ്ഹംസ വിദേശത്തേക്ക് പോയത്. 20 വര്‍ഷമായി പ്രവാസിയാണ് ഹംസ.ഭാര്യയും പെണ്മക്കളുമടങ്ങുന്ന കുടുംബം വാടക വീട്ടിലായിരുന്നു താമസം. നാട്ടുകാരുടെ സഹായത്തോടെ ഈയിടെയാണ് ചെറിയ ഒരു വീട് വെച്ചതും മൂത്ത മക്കളെ കെട്ടിച്ചയച്ചതും. അതില്‍ കടം ബാക്കി നില്‍ക്കെ മറ്റു പെണ്‍ മക്കളുടെ വിവാഹം എല്ലാവരുടെയും സഹായത്തോടെ നടത്താമെന്ന് കരുതി വിവാഹ നിശ്ചയം നടത്താനിരിക്കെയാണ് പിതാവിന്റെ മരണ വാര്‍ത്ത ആ വീട്ടിലേക്ക് കണ്ണീരായി എത്തിയത്. സൗദിയില്‍ തന്നെ മയ്യിത്ത് മറവ് ചെയ്യാനാണ് തീരുമാനം. നടപടിക്രമങ്ങള്‍ ജിദ്ദ കെ എം സി സി വെല്‍ഫയര്‍ വിംഗിന്റെ നേതൃത്വത്തില്‍ പുരോഗമിച്ച് വരികയാണ്.ഭാര്യ സഫിയ, മക്കള്‍ : നുസ്രത്ത് ,സമീറ, ഫാത്തിമ സഹല, റുക്‌സാന.

Sharing is caring!