ജിദ്ധയില്‍ വാഹന അപകടം മലപ്പുറത്തെ പ്രവാസി വ്യവസായി മരിച്ചു
മക്കരപറമ്പ്: ജിദ്ധയിലുണ്ടായ വാഹന അപകടത്തില്‍ പ്രവാസി സംരഭകനും വടക്കാങ്ങര നോര്‍ത്ത് മഹല്ല് ജിദ്ദ കമ്മിറ്റി സിക്രട്ടറിയുമായ വടക്കാങ്ങര വേങ്ങശ്ശേരി പീടികയില്‍ മുഹമ്മദ് കുട്ടി (55) മരണപ്പെട്ടു.
ജീവകാരുണ്യ, പൊതു പ്രവര്‍ത്തകനും സാമൂഹ്യ നവ മാധ്യമങ്ങളിലെ നിറഞ്ഞ സാനിധ്യവുമായിരുന്നു. വടക്കാങ്ങര പി.എം.ഐ.സി.ജിദ്ധ ചാപ്റ്റര്‍ അംഗം, വാഫി കോളേജ് മെമ്പര്‍, പഴയ കാല ഫുട്ബോള്‍ താരം, പെരിന്തല്‍മണ്ണ പി.ടി.എം.കോളേജ് എം.എസ്.എഫ് പ്രസിഡന്റ്, കോളേജ് യൂനിയന്‍ ചെയര്മാന്, പഴയ കാല സജീവ മുസ്ലീം യൂത്ത് ലീഗ് പ്രവര്ത്തകന് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്ത്തിയിട്ടുണ്ട്, പിന്നീട് ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തി സ ഹയാത്രികനായി പ്രവാസി സംഘാടകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ശീതീകരണ യന്ത്രങ്ങളടക്കം വില്‍ക്കുന്ന തന്റെ ജിദ്ദയിലെ സ്ഥാപനം അടച്ച് വഴിയോരത്ത് കൂടെ നടന്ന് പോകുമ്പോള്‍ അക്ക് ഞാതവാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സന്ദര്‍ശക വിസയിലെത്തിയ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് തിരിച്ചത്.
സ്വദേശികളും വിദേശികളുമായി നിരവദി സൗഹൃദ ബന്ധങ്ങളുള്ള മുഹമ്മദ് കുട്ടിയുടെ വിയോഗം ഞ്ഞെട്ടലോടെയാണ് സൗഹൃദ് വലയം ശ്രവിച്ചത്. മാസങ്ങള്‍ക്ക് മുമ്പാണ് സ്പോണ്‍സറുടെ കൂടെ നാട്ടില്‍ എത്തിയിരുന്നു..1990ല്‍ ജിദ്ദയില്‍ ജോലിക്കെത്തിയ മുഹമ്മദ് കുട്ടി സ്വന്തമായി കച്ചവട സ്ഥാപനത്തിനുടമയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇന്നലെ വരെ നിത്യസാന്നിദ്ധ്യമായിരുന്നു.
ഖമ്പറടക്കം ഇന്നലെ രാത്രി ജിദ്ധയില്‍ നടത്തി. ജനാസ നമസ്ക്കാരവും അനുസ്മരണ പ്രാര്‍ത്ഥനയും ഇന്ന് രാവിലെ 8.30 ന് വടക്കാങ്ങര നോര്‍ത്ത് മഹല്ല് ജുമാ മസ്ജിദില്‍ നടന്നു.പിതാവ് :വടക്കാങ്ങര വടക്കേ കുളമ്പിലെ ആദ്യകാല കച്ചവടക്കാരന് വേങ്ങശ്ശേരി പീടികയില്‍ അബ്ദുറഹിമാന് .
മാതാവ് :ഉണ്ണിപ്പാത്തുമ്മ.ഭാര്യ റയ്ഹാനത്ത്.മക്കള്‍,,,, മുജ്ത്തബ, മുര്‍ഷിദ, റഫാ ഫാത്തിമ, റിദ ഫാത്തിമ, മഷ് അല്‍.
സഹോദരങ്ങള്‍,,, കുഞ്ഞിമുഹമ്മദ് (ജിദ്ദ), അബ്ദുല്ല എന്ന അബ്ദുപ്പ (മുന്‍ പ്രവാസി ), അബൂബക്കര്‍ (ജിദ്ദ), ഉമ്മുഹബീബ. പരേതനായ ഹൈദറലി
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]