കോട്ടക്കുന്ന് തുറക്കാനല്ല; ദുരിതബാധിതരെ പുനരധിവസിപ്പിക്കാനാണ് തിടുക്കം കാണിക്കേണ്ടതെന്ന് ലീഗ്

മലപ്പുറം: കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ ഭീഷണി തുടരുന്നതിനാല്‍ ഇവിടെ നിന്നും ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ശക്തമായ മഴ പെയ്താല്‍ ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന ജിയോളജി വകുപ്പിന്റെ കണ്ടെത്തല്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. എന്നാല്‍ ഓണക്കാലത്തെ വരുമാനം ലക്ഷ്യമിട്ട് ഭീഷണി വകവെക്കാതെ കോട്ടക്കുന്ന് പാര്‍ക്ക് വീണ്ടും തുറന്ന ടൂറിസം വകുപ്പിന്റെ നടപടി അംഗീകരിക്കാനാവില്ല. നഗരസഭയുമായോ എം.എല്‍.എയുമായോ കൂടിയാലോചനകള്‍ നടത്താതെയാണ് പാര്‍ക്ക് വീണ്ടും തുറന്നത്. മണ്ണിടിച്ചിലില്‍ മൂന്ന് പേരുടെ ജീവന് നഷ്ടപ്പെട്ടിട്ടും ഇനിയും ദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിട്ടും ഇത് വകവെക്കാതെയാണ് കഴിഞ്ഞ ദിവസം പാര്‍ക്ക് വീണ്ടും തുറന്നത് സംബന്ധിച്ച അധികൃതര്‍ പുനരാലോചന നടത്തണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫും പറഞ്ഞു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]