ഏഴാംക്ലാസുകാരിയെ പീഡിപ്പിച്ച് രണ്ടുമാസം ഗര്‍ഭിണിയാക്കിയ അധ്യാപകന് കോടതിയില്‍ കീഴടങ്ങി
മലപ്പുറം: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അറബി അധ്യാപകന് പി.ടി മഷൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. തേഞ്ഞിപ്പലം പോലീസ് അധ്യാപകനെതിരേ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റ് ഇയാളെ അനേ്വഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കഠിനമായ വയറു വേദനയെ തുടര്‍ന്ന് രക്ഷിതാക്കളോടൊപ്പം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടി തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അനേ്വഷണത്തിലാണ് അധ്യാപകന് പീഡിപ്പിച്ചെന്ന് വ്യക്തമായത്. കൂടുതല്‍ അനേ്വഷണം നടത്താനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് തേഞ്ഞിപ്പലം പോലീസ് ഇന്‍സ്പെക്ടര്‍ ജി. ബാലചന്ദ്രന് അറിയിച്ചു. കുട്ടിയുടെ വീടിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് രണ്ട് മാസം മുമ്പ് പീഡനം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
അതേ സമയം മഞ്ചേരി കോടതിയില്‍നിന്നും പ്രതിയെ സബ്ജയിലിലേക്കു മാറ്റുന്നതിനിടെ പ്രതിയുടെ വീഡിയോ എടുക്കാന്‍ ചെന്ന ചാനല്‍ മാധ്യമ പ്രവര്‍ത്തകരെ പ്രതിയുടെ സുഹൃത്തുക്കള്‍ അക്രമിക്കാന്‍ ശ്രമിച്ചു. പ്രതിയുടെ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്ന ന്യൂസ് 18 യുടെ ക്യാമറാമാന് അഖില്‍ ഓട്ടുപാറയുടെ ക്യാമറ പ്രതിയുടെ സുഹൃത്ത് തള്ളിമാറ്റുകയും അക്രമിക്കുകയുമായിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ സി.വി അനുമോദും മറ്റു സഹപ്രവര്‍ത്തകര്‍കൂടി ചെറുത്തുനിന്നതോടെ പ്രതിയുടെ സുഹൃത്ത് പിന്തിരികയുകയായിരുന്നു. പോക്സോ പ്രതിയെ സംരക്ഷിക്കാനെത്തിയ പ്രതിയുടെ സുഹൃത്തുക്കള്‍ക്കെതിരെ പോലീസ് നടപടിയൊന്നുംഎടുത്തില്ല.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]