ജിദ്ദയില്‍ വാഹനാപകടത്തില്‍ വടക്കാങ്ങര സ്വദേശി മരിച്ചു
മലപ്പുറം: ജിദ്ദയില്‍ നടന്ന വാഹനാപകടത്തില്‍ മക്കരപറമ്പ് വടക്കാങ്ങര സ്വദേശി മരിച്ചു. വടക്കാങ്ങര വടക്കേകുളമ്പ് പരേതരായ വേങ്ങശ്ശേരി പീടികയില്‍ അബ്ദുറഹ്മാന്-ഉണ്ണിപാത്തു ദമ്പതികളുടെ മകന് മുഹമ്മദ് കുട്ടി(55) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. വടക്കേകുളമ്പ് ജിദ്ദ മഹല്ല് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കള്‍: മുജ്തബ, മുര്‍ശിദ, റഷ, റിദ മശല്.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]