പ്രളയബാധിതരെ സംരക്ഷിക്കാന്‍ മാതൃകാപദ്ധതിയിമായി മുസ്ലിംലീഗ്
മലപ്പുറം: പ്രളയത്തില്‍ ജീവനും, സ്വത്തും പ്രതിസന്ധിയിലായ കേരളം അതിജീവനത്തിനായി പൊരുതുമ്പോള്‍ മാതൃകാപദ്ധതി ആവിഷ്ക്കരിച്ച് മുസ്ലിംലീഗ് രംഗത്ത്. ഭൂമിയും വീടും ഉപജീവനവും നഷ്ടപ്പെട്ടവരെ വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറ്റാന്‍ പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും ആദ്യഘട്ടമായി ഭൂരഹിതരായവര്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമി മുസ്്ലിംലീഗ് നല്‍കുമെന്നും ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംഭാവനയായി ലഭിച്ച ഭൂമിക്കുപുറമെ ആവശ്യമെങ്കില്‍ വിലക്ക് വാങ്ങിയും അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കും. പ്രളയത്തില്‍ ജീവനോപാധികളെല്ലാം നഷ്ടപ്പെട്ട് ദരിദ്രരായ ഒരുപാട് പേരുണ്ട്. ഇത്തരം കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗമൊരുക്കുന്നതിനും മുസ്്ലിംലീഗ് പദ്ധതികളാവിഷ്കരിക്കും. വീടുകള്‍ ഭാഗികമായി തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം പരിമിതമായാല്‍ ഈ കുടുംബങ്ങള്‍ക്കാവശ്യമായ സഹായങ്ങളും നല്‍കും.
പ്രളയബാധിത മേഖലകളില്‍ അടിയന്തരമായി സഹായമെത്തിക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വ്യവസ്ഥാപിതവും കൃത്യതയുമാര്‍ന്ന പ്രവര്‍ത്തനമാണ് മുസ്്ലിംലീഗ് പ്രവര്‍ത്തകര്‍ നടത്തിയത്. പ്രളയമുണ്ടായ എട്ടാം തീയതി മുതല്‍ കഴിഞ്ഞ 25 വരെയുള്ള ദിവസങ്ങളിലായി 40535000 (നാല് കോടി അഞ്ച് ലക്ഷത്തി മുപ്പത്തി അയ്യായിരം) രൂപയുടെ സഹായം മുസ്്ലിംലീഗ് നല്‍കിയിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, പുതപ്പ് മറ്റ് സാമഗ്രികളും വീടുകളിലെ പുനരധിവാസത്തിന് കട്ടില്, ബെഡ്, വീട്ടുപകരണങ്ങള്‍, പുതപ്പ്, പായ, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, പഠനോപകരണങ്ങള്‍, തുടങ്ങിയ മുഴുവന്‍ സാധനസാമഗ്രികളും മുസ്ലിംലീഗും പോഷകഘടകങ്ങളും പ്രാദേശികമായി സമാഹരിച്ച് നിലമ്പൂരില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കളക്ഷന്‍ സെന്റര്‍ മുഖേനയും ക്യാമ്പുകളിലും വീടുകളിലും നേരിട്ടും എത്തിച്ച് വിതരണം ചെയ്തു. ഗൃഹോപകരണങ്ങളുടെയും വനിതാ ലീഗിന്റെ നേതൃത്വത്തിലുള്ള അടുക്കള കിറ്റിന്റെയുമെല്ലാം വിതരണം നടന്നുവരികയുമാണ്. പ്രത്യേക പരിശീലനം നേടിയ 6000 വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരാണ് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സേനവത്തിനെത്തിയത്. കവളപ്പാറ ദുരന്തഭൂമിയിലും പാതാറിലും വിവിധ സ്ഥലങ്ങളിലെ റിലീഫ് ക്യാമ്പുകളിലും മുഴുവന്‍ സമയ സേവനം ചെയ്തു. പ്രളയജലത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തല്‍, വീടുകള്‍ മണ്ണിനടിയിലായ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിക്കപ്പെട്ടവര്‍ക്ക് ആശ്വാസപ്രവര്‍ത്തനങ്ങള്‍, താമസയോഗ്യമല്ലാതായ വീടുകള്‍ വൃത്തിയാക്കല്‍, കിണറുകള്‍ വൃത്തിയാക്കല്‍, റോഡുകളില്‍ ഗതാഗതം പുന:സ്ഥാപിക്കല്‍,നടപ്പാലങ്ങളുടെ പുനര്‍നിര്‍മ്മാണം, പ്രളയംകാരണം വീട് വിട്ട്പോയവരെ സ്വന്തംവീടുകളില് പുനരധിവസിപ്പിക്കല്, ഭക്ഷണങ്ങള്‍ വീട്ടുപകരണങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് വിതരണം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ സജീവമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. 2018 ലെ പ്രളയത്തില്‍ ജില്ലക്കുണ്ടായ നാശത്തേക്കള്‍ ഏറെ ഇത്തവണത്തെ പ്രളയത്തിലുണ്ടായി. നാശനഷ്ടങ്ങളുടെ പൂര്‍ണമായ കണക്കെടുക്കാന്‍ പോലും സാധിച്ചിട്ടില്ല. വലിയ ആള്‍നാശവുമുണ്ടായി. സര്‍ക്കാര്‍ സഹായ വാഗ്ദാനങ്ങളൊന്നും സംഭവിച്ച നഷ്ടങ്ങള്‍ നികത്തുവാന്‍ പര്യാപ്തമാവില്ല. ഈ സാഹചര്യത്തിലാണ് മുസ്്ലിംലീഗ് ദുരന്തബാധിതരെ പുനരധിവാസത്തിലൂടെ കൈപിടിക്കുകയെന്ന ദൗത്യവും ഏറ്റെടുത്തിരിക്കുന്നതെന്നും സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു.
ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതരെയും വീടും സമ്പാദ്യവും നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിനും സഹായം നല്‍കുന്നതിനും കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംവിധാനവും ഉദ്യോഗസ്ഥരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, എം.എ ഖാദര്‍, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി. മൂത്തേടം, പി.കെ.സി അബ്ദറഹ്്മാന്, നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]