ന്യൂനപക്ഷ വിരുദ്ധ നിയമങ്ങള്‍ ദൃതി പിടിച്ചു പാസാക്കുന്നു, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിത്യസംഭവമാകുന്നു എന്നിട്ടും മോദിയെ പ്രശംസിക്കുന്നതില്‍ എന്തര്‍ത്ഥമെന്ന് കുഞ്ഞാലിക്കുട്ടി ?

മലപ്പുറം: ന്യൂനപക്ഷ വിരുദ്ധ നിയമങ്ങള്‍ ദൃതി പിടിച്ചു പാസാക്കുന്നു, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിത്യസംഭവമാകുന്നു എന്നിട്ടും മോദിയെ പ്രശംസിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ പാലാ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം എപറഞ്ഞു. ഒറ്റകെട്ടായി ഉപതെരഞ്ഞപ്പിനെ നേരിടാന്‍ യു.ഡി.ഫ് സജ്ജമാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യത്തേക്കാള്‍ ഇടതുപക്ഷത്തിന് കാര്യങ്ങള്‍കൂടുതല്‍ മോശമായിരിക്കുകയാണ്. ശബരിമലയും ഭരണരംഗത്തെ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരാജയവും യു.ഡി.എഫിനെ വന്‍ വിജയത്തിന് സഹായിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നിട്ടുപോലും പാഴ്ചിലവുകള്‍ കൂട്ടുന്നതിന് നിയമനങ്ങള്‍ നടത്തി പൊതുജനത്തെ വെല്ലുവിളിക്കുകയാണ്. പാലാ പരമ്പരാഗതമായി യുഡിഫിന്റെ ഉറച്ച മണ്ഡലമാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള രാഷ്ട്രീയ ശക്തിയൊന്നും ബി.ജെ.പിക്കില്ല. സാമ്പത്തികമായി രാജ്യം തകര്‍ച്ചയിലേക്ക് നീങ്ങുന്നു, ന്യൂനപക്ഷ വിരുദ്ധമായ നിയമങ്ങള്‍ ദൃതി പിടിച്ചു പാസാക്കുന്നു, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിത്യസംഭവമാകുന്നു എന്നിട്ടും മോദിയെ പ്രശംസിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]