കാരുണ്യത്തിന്റെ അടുക്കളക്കിറ്റുമായി ദുബൈ കെ.എം സി സി- വനിത ലീഗ് പ്രളയബാധിതര്‍ ക്കെപ്പം.

കാരുണ്യത്തിന്റെ അടുക്കളക്കിറ്റുമായി  ദുബൈ കെ.എം സി സി- വനിത  ലീഗ് പ്രളയബാധിതര്‍ ക്കെപ്പം.

ദുബൈ : കാരുണ്യത്തിന്റെ അടുക്കളക്കിറ്റുമായി വേങ്ങര മണ്ഡലത്തിലെ വീടുകളിലേക്ക് ഞായറാഴ്ച മുതല്‍ നീങ്ങിത്തുടങ്ങും. ദുബൈ കെ എം സി സിയുടെ സഹായത്തോടെ ദുരിതബാധിത കുടുംബങ്ങള്‍ക്കാണ് വീടുകളിലേക്കാവശ്യമായ സാധനസാമഗ്രികങ്ങളടങ്ങിയ അടുക്കളക്കിറ്റ് വിതരണം ചെയ്യുന്നത്. വിതരണണോല്‍ഘാടനം മുസ് ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി എം.പി പി.കെ കുഞ്ഞാലിക്കുട്ടി സ്ഥലം എം.ല്‍.എ അഡ്വ. കെ.ന്‍ എ .കാദറിന് നല്‍കി നിര്‍വഹിച്ചു. അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ദുബൈ കെ എം സി സി ഭാരവാഹികളായ മുസ്തഫ തിരൂര്‍, ആര്‍ ഷുക്കൂര്‍, മുഹമ്മദ് പട്ടാമ്പി, ഫാറൂഖ് പട്ടിക്കര, അബ്ദുല്‍കാദര്‍ അരിപ്പാമ്പ്ര, ഷുക്കൂര്‍ എറണാകുളം എന്നിവര്‍ അറിയിച്ചു. പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, അഡ്വ :കെ എന്‍ എ കാദര്‍, പ്രൊഫ :സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, ജില്ലാ മുസ് ലിംലീഗ് ജനറല്‍ സെക്രട്ടറി അഡ്വ :യു എ ലത്തീഫ്, സെക്രട്ടറി ഇസ് മായില്‍ മൂത്തേടം, ദുബൈ കെ എം സി സി ഭാരവാഹികളായ അഡ്വ :സാജിദ് അബൂബക്കര്‍, ആവയില്‍ ഉമ്മര്‍ ഹാജി, എം എ മുഹമ്മദ് കുഞ്ഞി, ഇസ്മായില്‍ അരൂക്കുറ്റി, ജില്ലാ യൂത്ത്‌ലീഗ് പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജനറല്‍ സെക്രട്ടറി കെ ടി അഷ്‌റഫ് വനിതാലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ജല്‍സീമിയ, ജനറല്‍ സെക്രട്ടറി ബുഷ്‌റ ഷബീര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ദുരിതബാധിതകുടുംബങ്ങള്‍ സ്വന്തംവീട്ടിലേക്ക് മടങ്ങിപ്പോകുന്നതനുസരിച്ചാണ് കാരുണ്യത്തിന്റെ അടുക്കളക്കിറ്റുകള്‍ വീട്ടിലെത്തി കൈമാറുന്നത്.
പ്രകൃതിക്ഷോഭത്തിന്റെ കെടുതികളില്‍നിന്ന് ഇനിയും നാം മോചിതരായിട്ടില്ല.ദുബൈ കെ എം സി സിയുടെ സഹകരണത്തോടെ എം ല്‍.എ യുടെ നേത്യത്വത്തില്‍ മണ്ഡലം മുസ്ലിംലീഗ കമ്മിറ്റി യാണ് ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.

Sharing is caring!