ദുരന്തംവിതച്ച കോട്ടക്കുന്ന് വീണ്ടും തുറന്നതിനെതിരെ മലപ്പുറം നഗരസഭാ കൗണ്‍സിലര്‍
മലപ്പുറം: ദുരന്തംവിതച്ച മലപ്പുറം കോട്ടക്കുന്ന് വീണ്ടും തുറന്നുകൊടുത്തതിനെതിരെ മലപ്പുറം നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ രംഗത്ത്. ഇതു സംബന്ധിച്ചു ഇന്ന് പത്രത്തില്‍ വന്ന വര്‍ത്തയുടെ കട്ടിംഗ് തന്റെഫേസ്ബുക്കില് പോസ്റ്റ് ചെയ്താണ് വിഷയത്തില്‍ തന്റെ പ്രതിഷേധം ഹാരിസ് ആമിയന്‍ അറിയിച്ചത്.
ഇതൊരു രണ്ടു വരി വാര്‍ത്ത മാത്രമല്ല ഭരണകൂട വഞ്ചനയുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്.
കോട്ടക്കുന്നില്‍ നിന്നും മണ്ണിടിഞ്ഞ് വീടൊഴിഞ് പോയ പതിനാല് കുടുംബങ്ങള്‍ വഴിയാധാരമായി നിസ്സഹായരായി നില്‍ക്കുമ്പോഴാണ് സന്ദര്‍ശകര്‍ക്ക് ഉല്ലസിക്കാന്‍ ഡിടിപിസി പാര്‍ക്ക് തുറന്ന് കൊടുക്കുന്നത്. കോട്ടക്കുന്ന് പാര്‍ക്കിലെ മണ്ണിടിഞ്ഞ് മണ്ണോട് ചേര്‍ന്ന ശരത്തിന്റെ കുഞ്ഞിന്റെയും അമ്മയുടെയും മാതാവിന്റെയും ഓര്‍മ്മകളുടെ കണ്ണീര് വീണ മണ്ണ്. പണക്കൊതിക്ക് മുന്നില്‍ തലകുനിക്കുന്ന ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
രണ്ടാഴ്ച്ചയായി വാടകക്കും ബന്ധുവീട്ടിലും കഴിയുന്ന ഈ പാവപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടത് ഡിടിപിസി യുടെ ചുമതലയാണ്. കോട്ടക്കുന്നിലെ അശാസ്ത്രീയമായ നിര്‍മ്മാണത്തിന്റെ ഇരകളാണ് ഈ കുടുംബം. പത്തും അഞ്ചും സെന്റില്‍ വീട് വെച്ച് കുടുംബം പോറ്റുന്ന പാവങ്ങളാണിവര്‍. ഇവര്‍ക്ക് ഒരു പാട് നിര്‍ദ്ദേശങ്ങളുണ്ട്, അത് അനുഭാവപൂര്‍വം പരിഗണിക്കണം. ഉദ്യോഗസ്ഥ തീരുമാനം അടിച്ചേല്‍പ്പിക്കുമ്പോള്‍ മൗനം പാലിക്കുന്ന മാന്യ ഡിടിപിസി മെമ്പര്‍മാര്‍ ജനഹിതത്തിനൊപ്പം നില്‍ക്കണം. കോട്ടക്കുന്നിലെ മണ്ണോട് ചേര്‍ന്ന ഒന്നര വയസുകാരന് ധ്യംവന്റെ പുഞ്ചിരിക്കുന്ന മുഖം ഡിടിപിസി മറന്നാലും നാട്ടുകാര്‍ മറക്കില്ല, ജനകീയ വികാരത്തിന് മേല്‍ കച്ചവട താല്‍പ്പര്യത്തിന്റെ കയ്യേറ്റമാണ് ഡിടിപിസി തീരുമാനമെന്നും ഹാരിസ് ആമിയന്‍ പറയുന്നു.
RECENT NEWS
അവസാന നിമിഷം വരെയും രാഷ്ട്രീയ പ്രവർത്തകനായി തുടരുമെന്ന് കെ ടി ജലീൽ
വളാഞ്ചേരി: അവസാന നിമിഷം വരെയും രാഷ്ട്രീയ പ്രവർത്തകനായി തുടരുമെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാത്രമാണ് വിരമിക്കുന്നതെന്നും വ്യക്തമാക്കി കെ ടി ജലീൽ. രാഷ്ട്രീയ പ്രവർത്തനവും പൊതു പ്രവർത്തനവും അവസാനിപ്പിക്കുന്നില്ല. മറ്റു ചില കാര്യങ്ങൾ [...]