യു.പി.സ്കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകന് ഗര്‍ഭിണിയാക്കി പ്രതിയായ അധ്യാപകന് മുങ്ങി

തേഞ്ഞിപ്പലം: 13 കാരിയായ യു.പി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അധ്യാപകനെതിരെ തേഞ്ഞിപ്പലം പോലീസ് പോസ്ക്സോ കേസെടുത്തു. തേഞ്ഞിപ്പലം സ്കൂളിലെ താല്കാലിക അധ്യാപകനായ മസൂദ് ആണ് കേസിലെ പ്രതി.
അധ്യാപകന് ഒളിവിലാണ്. അധ്യാപകനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു. വിദ്യാര്‍ഥിനി രണ്ട് മാസം ഗര്‍ഭിണിയാണ്. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴവണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]