പാകിസ്താന് രാഷ്ട്രീയത്തിലെ മലപ്പുറം സാന്നിധ്യം, തിരൂര്‍ വൈലത്തൂര്‍ ചെലവില്‍ സ്വദേശി ബി.എം കുട്ടി മരിച്ചു

മലപ്പുറം: പാകിസ്താനിലെ രാഷ്ട്രീയ നേതാവും മനുഷ്യാകാശ പ്രവര്‍ത്തകനുമായിരുന്ന തിരൂര്‍ വൈലത്തൂര്‍ ചെലവില്‍ സ്വദേശി ബി എം കുട്ടി എന്ന ബിയ്യാത്തില്‍ മുഹ്യുദ്ധീന്‍ കുട്ടി (90) കറാച്ചിയില്‍ അന്തരിച്ചു. ഇന്നു പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. നാട്ടില്‍ പഠനകാലത്ത്കേരള സ്റ്റുഡന്റ് ഫെഡറേഷന് പ്രവര്‍ത്തകനായിരുന്നു. തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലര്‍ത്തി. ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്താന് നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. ജി ബി ബിസഞ്ചോ ബലൂചിസ്താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു കുട്ടി. നിലവില്‍, പാകിസ്താന് പീസ് കോയലിഷന്‍(പിപിഎല്‍) സെക്രട്ടറി ജനറലും പാകിസ്താന് ലേബര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറുമാണ്. പാകിസ്താന് മെഡിക്കല്‍ അസോസിയേഷന് ആറു പതിറ്റാണ്ടായി പാക് സമൂഹത്തിനു നല്കിയ സേവനങ്ങളെ മുന്‍നിര്‍ത്തി ആദരിച്ചിട്ടിട്ടുണ്ട്. ‘സിക്സ്റ്റി ഇയേഴ്സ് ഇന്‍ സെല്‍ഫ് എക്സൈല്‍ എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി’ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]