പ്രളയ ബാധിതർക്ക് മഅ്ദിൻ ഷീ കാമ്പസ് വീട്ടുപകരണങ്ങൾ നൽകി

പ്രളയ ബാധിതർക്ക് മഅ്ദിൻ ഷീ കാമ്പസ്  വീട്ടുപകരണങ്ങൾ നൽകി

നിലമ്പൂർ: പ്രളയത്തിലകപ്പെട്ട് വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ട 120 കുടുംബങ്ങൾക്കുള്ള മഅ്ദിൻ ഷീ കാമ്പസിന് കീഴിൽ സംഘടിപ്പിച്ച സഹായ വിതരണം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നിർവ്വഹിച്ചു. പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാമ്പായും ഷീ കാമ്പസ് പ്രവർത്തിച്ചിരുന്നു. വാർഡ് മെമ്പർ സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഷീ കാമ്പസ് ഡയറക്ടർ ഒ.പി അബ്ദുസ്സമദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി.
ബാപ്പുട്ടി ദാരിമി, യൂസുഫ് (സി.പി.എം), ഫിറോസ് ബാബു (മുസ്്‌ലിം ലീഗ്), ജഅ്ഫർ മാസ്റ്റർ ചാവക്കാട് എന്നിവർ പ്രസംഗിച്ചു.

Sharing is caring!