പ്രളയത്തില്‍ വീട് തകര്‍ന്ന ദു:ഖത്തില്‍ രക്തസമ്മര്‍ദം കൂടി കുടുംബനാഥന്‍ മരിച്ചു

പ്രളയത്തില്‍ വീട്  തകര്‍ന്ന ദു:ഖത്തില്‍  രക്തസമ്മര്‍ദം കൂടി  കുടുംബനാഥന്‍ മരിച്ചു

നിലമ്പൂര്‍: പ്രളയത്തില്‍ വീട് തകര്‍ന്നതിന്റെ ആഘാതത്തില്‍ രക്തസമ്മര്‍ദം കൂടി കുടുംബനാഥന്‍ മരിച്ചു. നിലമ്പൂര്‍ മുതിരി പാലേങ്ങര കല്‍പറമ്പില്‍ രാമകൃഷ്ണനാണ് (65) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. പാരമ്പര്യ വൈദ്യ ചികിത്സകനാണ്. ഭാര്യ: ശോഭന. മക്കള്‍:സുശീല,പ്രീതി, സുപ്രിയ,ഹരിപ്രിയ. മരുമക്കള്‍: പ്രേമന്‍, ദാസന്‍, സന്തോഷ്, മഹേഷ്. പ്രളയത്തില്‍ മുതീരിത്തോട് കരകവിഞ്ഞ് കഴിഞ്ഞ 8ന് രാമകൃഷ്ണന്റെ വീട്ടില്‍ വെള്ളം കയറി. തുടര്‍ന്ന് മകളുടെ വീട്ടിലേക്ക് താമസം മാറി.
11ന് തിരിച്ചെത്തിയപ്പോള്‍ നിലംപതിച്ച വീടാണ് കണ്ടത്. തളര്‍ന്നുപോയ രാമകൃഷ്ണനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വൈകിട്ട് 6.30ന് മരിച്ചു.

Sharing is caring!