വള്ളുവമ്പ്രത്തുണ്ടായ വാഹനാപകടത്തില്‍ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ താത്കാലിക ഡ്രൈവര്‍ മരിച്ചു

വള്ളുവമ്പ്രത്തുണ്ടായ  വാഹനാപകടത്തില്‍  പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ  താത്കാലിക ഡ്രൈവര്‍ മരിച്ചു

പൂക്കോട്ടൂര്‍: വള്ളുവമ്പ്രത്തുണ്ടായ വാഹനാപകടത്തില്‍ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ താത്കാലിക ഡ്രൈവര്‍ മരിച്ചു. അറവങ്കര ഉള്ളാട്ട് അബ്ദുല്‍ ലത്തീഫ് (65) ആണ് മരിച്ചത്. വള്ളുവമ്പ്രം ആലുങ്ങപ്പറ്റയില്‍വെച്ച് ബുധനാഴ്ച രാത്രി 7.30നാണ് അപകടം. ലത്തീഫ് സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടക്കുന്നതിനിനിടെ കോഴിക്കോടു നിന്നു മഞ്ചേരിയിലേക്കു വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെ നാട്ടുകാര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍ പൊതു ദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ ജനപ്രതിനിധികളുള്‍പെടെ നിരവധിപേര്‍ അന്ത്യോപചാരം അര്‍പിച്ചു.
ഭാര്യ: സൈനബ. മക്കള്‍: ഷഫീഖ് അഹമ്മദ്, മുഹമ്മദ് ഹുസൈന്‍, സമീറ, സുഫൈറ. മരുമക്കള്‍: നാസര്‍, ആസിഫ, ആരിഫ, ഷഹ്ല.

Sharing is caring!