മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി പരിശോധിക്കും

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി പരിശോധിക്കുന്നു. വിഷയത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടിസ് അയച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. കഴിഞ്ഞ മാസമാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കിയത്.
മൂന്നു തവണ ഒറ്റയടിക്കു തലാഖ് ചൊല്ലി (മുത്തലാഖ്) വിവാഹബന്ധം വേര്‍പെടുത്തുന്നതിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാല്‍ ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്നാണു സമസ്തയുടെ വാദം. മുതിര്‍ന്ന അഭിഭാഷകന് സല്മാന് ഖുര്‍ഷിദാണ് സമസ്തയ്ക്കായി കോടതിയില്‍ ഹാജരായത്. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണു കേസ് പരിഗണിച്ചത്.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]