കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റലിലെ ഉച്ചഭക്ഷണത്തില്‍ പുഴു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയത്തിനെ തുടര്‍ന്ന് യുഡിഎസ്എഫ്, എസ് എഫ് ഐ വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറെ ഉപരോധിച്ചു.
സര്‍വകലാശാലയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മുമ്പും ഇതുപോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടും തുടര്‍നടപടി കൈ കൊള്ളാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥി യൂണിയന് പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ഉപരോധിച്ചത്.
ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥിനിയുടെ ഭക്ഷണത്തില്‍ ഇഴജന്തുവിനെ കണ്ടതിനെ തുടര്‍ന്നാണ് പ്രതിഷേധവും ഉപരോധവും തുടങ്ങിയത്. മുമ്പും ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുള്ളതാണ്.
വൈസ് ചാന്‍സലര്‍ ഉപരോധിച്ച നേതാക്കളുമായി അദ്ദേഹവുമായി ചര്‍ച്ച നടത്തി തുടര്‍നടപടി കൈ കൊള്ളാമെന്ന് രേഖാമൂലമുള്ള ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഹോസ്റ്റല്‍ സേഫ്റ്റി കമ്മറ്റിയില്‍ ഹോസ്റ്റല്‍ സിക്രട്ടറിമാരെ കുടി ഉള്‍പ്പെടുത്തും. മെസ്സിന്റെ ചുമതല ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് എല്പ്പിക്കാനും തീരുമാനമായി.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]