ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ബന്ധുക്കളെകാണാന്‍ പരോള്‍

ഭാര്യയെ മണ്ണെണ്ണയൊഴിച്ച്  കൊലപ്പെടുത്തിയ കേസിലെ  പ്രതിക്ക് കവളപ്പാറയിലെ  ഉരുള്‍പൊട്ടലില്‍ കാണാതായ ബന്ധുക്കളെകാണാന്‍ പരോള്‍

മലപ്പുറം: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ
ബന്ധുക്കളെകാണാന്‍ പരോള്‍. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് കവളപ്പാറയിലുണ്ടായ ഉരൂള്‍പൊട്ടലില്‍ കാണാതായത് ശങ്കരന്‍കൂട്ടിടെ വീടിനൊപ്പം മകനെയും സഹോദരിയേയുമാണ്.
നിലവില്‍ കാണാതായ 59പേരില്‍ ഭൂരിഭാഗംപേരുടേയും മൃതദേഹം കണ്ടെത്തിയെങ്കിലും ശങ്കരന്‍കുട്ടിയുടെ ബന്ധുക്കളെ ഇതുവരെ കണ്ടെത്താനായില്ല. അവസാനം ഉറ്റവരെ കാണാന്‍ ശങ്കരന്‍കുട്ടിക്ക് പരോള്‍ കോടതി പരോള്‍ അനുവദിച്ചു. ശങ്കരന്‍കൂട്ടി ജയിലിലായത് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയകേസിലാണെന്ന പ്രത്യേകതയുമുണ്ട്. ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായ മാറിയ കവളപ്പാറയിലെ ഉറ്റവരെ കാണാനാണ് തടവറയില്‍ കഴിയുന്ന ശങ്കരന്‍കുട്ടിക്ക് കോടതി പരോള്‍ അനുവദിച്ചത്. പോത്തുകല്ല് ഭൂതാനം കവളപ്പാറ ശങ്കരന്‍കുട്ടിക്കാണ് മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ പരോള്‍ അനുവദിച്ചത്. ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തിയെന്ന് പോത്തുകല്ല് പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രതിയാണ് ശങ്കരന്‍കുട്ടി. അറസ്റ്റിലായ ശങ്കരന്‍കുട്ടി ജാമ്യമെടുക്കാന്‍ ആളില്ലാതെ 2018 ഒക്ടോബര്‍ 25 മുതല്‍ മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലില്‍ റിമാന്റില്‍ കഴിഞ്ഞു വരികയാണ്. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) യില്‍ വിചാരണ ആരംഭിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു.

മഹാ പ്രളയത്തില്‍ ഉരുള്‍പ്പൊട്ടലുണ്ടായി കവളപ്പാറയില്‍ ശങ്കരക്കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന കോളനിയിലെ അമ്പതോളം വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടിരുന്നു. 59 പേരെ കാണാതായതില്‍ 48പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയെങ്കിലും ശങ്കരന്‍കുട്ടിയുടെ ബന്ധുക്കളെ ഇനിയും കണ്ടെത്താനായിട്ടില്ല. ശങ്കരന്‍ കുട്ടിയുടെ സഹോദരി ശാന്തകുമാരി (36), ശാന്തകുമാരിയുടെ മകന്‍ സുജിത്ത് (19) എന്നിവരെയാണ് കാണാതായത്. ശങ്കരന്‍കുട്ടിയുടെ പിതൃ സഹോദരനും പിതൃസഹോദര ഭാര്യയും കാണാതായവരില്‍പ്പെടും. ശാന്തകുമാരിയുടെ ഭര്‍ത്താവ് സുനില്‍ രക്ഷപ്പെട്ടിരുന്നു. മറ്റൊരു സഹോദരിയും ഭര്‍ത്താവും ഇവരുടെ മകളായ ശരണ്യയെന്ന ഏഴുവയസ്സുകാരിയും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
ദുരന്ത വാര്‍ത്ത അറിഞ്ഞ് മാനസികമായി തളര്‍ന്ന ശങ്കരന്‍ കുട്ടി അവശേഷിച്ച ബന്ധുക്കളെ നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിപ്പ് ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ ജില്ലാ സര്‍വ്വീസസ് അതോറിറ്റിക്ക് ഹരജി നല്‍കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ക്യാമ്പിലെത്തി ശരണ്യയെയും മാതാപിതാക്കളെയും നേരിട്ട് കണ്ട ജില്ലാ സെഷന്‍സ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ ഇന്നലെ ശങ്കരന്‍കുട്ടിയുടെ ഹരജി പരിഗണിച്ച് പരോള്‍ അനുവദിക്കുകയായിരുന്നു.

ആഗസ്റ്റ് 24ന് രാവിലെ 10 മുതല്‍ അഞ്ചു മണി വരെയാണ് പരോള്‍. ശങ്കരന്‍ കുട്ടിയെ ഭൂതാനം സെന്റ് ജോര്‍ജ്ജ് മലങ്കര കാത്തലിക് സ്‌കൂളിലെ ക്യാമ്പില്‍ കൊണ്ടു പോകാനും ബന്ധുക്കളുമായി നേരിട്ട് കാണാനുള്ള അവസരം ഒരുക്കാനും പോലീസിന് ജില്ലാ ജഡ്ജി നിര്‍ദ്ദേശം നല്‍കി.

Sharing is caring!