മുത്തലാഖ് ബില്ല് ഭരണഘടനാവിരുദ്ധം, സമസ്തയുടെ ഹരജി നാളെ സുപ്രീംകോടതിയില്‍

മുത്തലാഖ് ബില്ല്  ഭരണഘടനാവിരുദ്ധം,  സമസ്തയുടെ ഹരജി  നാളെ സുപ്രീംകോടതിയില്‍

മലപ്പുറം: മുത്തലാഖ് ആക്ട്, 2019 ചോദ്യം ചെയ്തു കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍.വി രമണാ, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. സമസ്തക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ഹുസൈഫ എ അഹ്മദി, മനോജ് വി ജോര്‍ജ്, സുല്‍ഫികര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ഹാജരാകും. കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കുന്ന പക്ഷം മറ്റു സീനിയര്‍ അഭിഭാഷകരും സമസ്തക്ക് വേണ്ടി ഹാജരാകും

Sharing is caring!